CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
42 Minutes 44 Seconds Ago
Breaking Now

സ്റ്റുഡന്റ് വിസ നിയമങ്ങള്‍ കടുപ്പിച്ച് ട്രംപ്; യുഎസില്‍ പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ബാധിക്കുന്നത് എങ്ങനെ?

ഇത് നടപ്പായാല്‍ ഗ്രാജുവേറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ ലക്ഷ്യങ്ങള്‍ അനുമതിയില്ലാതെ മാറ്റാന്‍ കഴിയില്ല

ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ പ്രിയപ്പെട്ട വിദേശ പഠന കേന്ദ്രങ്ങളിലൊന്നാണ് അമേരിക്ക. എന്നാല്‍ യുഎസിലെ സ്റ്റുഡന്റ് വിസ സിസ്റ്റത്തില്‍ അടിസ്ഥാനപരമായ മാറ്റങ്ങളാണ് ഇപ്പോള്‍ ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചിരിക്കുന്നത്. ഇപ്പോള്‍ യുഎസില്‍ പഠിക്കുന്ന ആയിരക്കണക്കിന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെയും, ഇനി വരാന്‍ ഇരിക്കുന്നവരെയും ബാധിക്കുന്ന മാറ്റങ്ങളാണ് ഇതില്‍ ഉള്‍പ്പെടുന്നത്. 

അക്കാഡമിക് പ്രോഗ്രാമിന്റെ ഭാഗമായി യുഎസില്‍ തുടരാന്‍ അനുവദിച്ചിരുന്ന 'ഡ്യൂറേഷന്‍ ഓഫ് സ്റ്റാറ്റസ്' ഇനി ഭൂരിഭാഗം വിദേശ വിദ്യാര്‍ത്ഥികള്‍ക്കും നിഷേധിക്കപ്പെടുമെന്ന് യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി പ്രഖ്യാപിച്ച പുതിയ നിയമം പറയുന്നു. ഇതിന് പകരം നിശ്ചിത അഡ്മിഷന്‍ കാലയളവിലേക്കായി സ്റ്റുഡന്റ്-എഫ്, എക്‌സ്‌ചേഞ്ച് വിസിറ്റര്‍ (ജെ) വിസകളാണ് അനുവദിക്കുക. ഇതിന് നാല് വര്‍ഷം വരെയാണ് കാലാവധി. ഇതിന് ശേഷം കാലാവധി നീട്ടിയെടുക്കുകയോ, ലീഗല്‍ പദവി ഇല്ലാതാകുകയോ ചെയ്യും. 

ഇത് നടപ്പായാല്‍ ഗ്രാജുവേറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ ലക്ഷ്യങ്ങള്‍ അനുമതിയില്ലാതെ മാറ്റാന്‍ കഴിയില്ല. മറ്റൊരു സ്ഥാപനത്തിലേക്ക് മാറാനും അനുമതി വേണം. പുതിയ ചട്ടക്കൂട് പ്രകാരം പഠനം പൂര്‍ത്തിയാക്കിയ ശേഷമുള്ള ഗ്രേസ് പിരീഡ് 60-ല്‍ നിന്നും 30 ദിവസമായും ചുരുക്കി. 

നിലവില്‍ യുഎസിലുള്ള വിദ്യാര്‍ത്ഥികളില്‍ നല്ലൊരു ശതമാനം ആളുകള്‍ക്കും സുരക്ഷ കിട്ടുമെന്നാണ് കരുതുന്നത്. പുതുതായി പഠിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ നിയമം പ്രാബല്യത്തില്‍ വരുന്നതിന് മുന്‍പ് അപേക്ഷകള്‍ തയ്യാറാക്കണമെന്നും ഇമിഗ്രേഷന്‍ വിദഗ്ധര്‍ പറയുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.