
















500,000 പൗണ്ട് എടുക്കാനുണ്ടോ? ലോകകപ്പ് ഫൈനലിന്റെ വേദിയില്‍ സ്‌പെയിന്‍, അര്‍ജന്റീന മത്സരം നേരില്‍ കാണാനുള്ള ടിക്കറ്റിന്റെ വിലയാണ് ഇൗ പറയുന്നത്. ഇത്രയൊന്നും ചെലവാക്കാനില്ലെങ്കില്‍ ഐടിവിയിലും, ബിബിസിയിലും വീട്ടിലിരുന്ന് ഫ്രീയായി കാണാനും സാധിക്കും.
ലോകകപ്പ് ഫൈനലിന്റെ ഫ്രണ്ട്‌സീറ്റില്‍ ബാക്കിയുള്ള ടിക്കറ്റുകളാണ് ഈ വിലയ്ക്ക് വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നത്. മഡോണ, ഷക്കീറാ, ജസ്റ്റിന്‍ ബീബര്‍ എന്നിവരുടെ ഹാഫ്‌ടൈം പ്രോഗ്രാമുകളും അടുത്തിരുന്ന് കാണാന്‍ ഇത് അവസരം നല്‍കുന്നു.
ഹാഫ്‌ലൈനിലുള്ള സീറ്റുകള്‍ക്ക് യഥാര്‍ത്ഥത്തില്‍ ഇരട്ടിവിലയാണ് ഫിഫ ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ ഫാന്‍സിന്റെ ആവേശം തെല്ലൊന്ന് ഒതുങ്ങിയതോടെയാണ് ടിക്കറ്റിന് വിലകുറയ്‌ക്കേണ്ടിവന്നത്.
ന്യൂജഴ്‌സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തില്‍ വിഐപി ലോഞ്ചിലിരുന്ന് കളി കാണാന്‍ താല്‍പര്യമുള്ളവര്‍ക്ക് 49,500 പൗണ്ട് ചെലവ് വരും. ഏറ്റവും വില കുറവുള്ള ടിക്കറ്റിന് ഇപ്പോള്‍ 7430 പൗണ്ടാണ്.
അര്‍ജന്റീനയുടെ കൈകളില്‍ ഇംഗ്ലണ്ടിന്റെ ഫൈനല്‍ മോഹം പൊലിഞ്ഞതിനാല്‍ ബ്രിട്ടനില്‍ സ്‌പെയിന്‍ അനുകൂല തരംഗമാണ്. ലയണല്‍ മെസിയുടെ അര്‍ജന്റീനയോട് ഫിഫ അനുകൂല നിലപാട് സ്വീകരിക്കുന്നുവെന്ന ആരോപണവും ശക്തമാണ്.