CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 10 Minutes 40 Seconds Ago
Breaking Now

ലൈംഗിക കുറ്റവാളികളെ 'കൈകാര്യം' ചെയ്യാന്‍ കെമിക്കല്‍ ഷണ്ഡീകരണവുമായി യുകെ; അപകടകാരികളായ വേട്ടക്കാരെ നിയന്ത്രിക്കാന്‍ യുകെ ജയിലുകളില്‍ ഷണ്ഡീകരണം വ്യാപിപ്പിക്കുന്നു

ഗുരുതര കുറ്റവാളികള്‍ക്ക് ഷണ്ഡീകരണം നിര്‍ബന്ധമായി നടപ്പിലാക്കാനുള്ള ആലോചനയിലാണ് ജസ്റ്റിസ് മന്ത്രാലയം

ലൈംഗിക കുറ്റവാളികളെ നിയന്ത്രിച്ച് നിര്‍ത്താന്‍ കെമിക്കല്‍ ഉപയോഗിച്ചുള്ള ഷണ്ഡീകരണം യുകെ ജയിലുകളില്‍ വ്യാപിപ്പിക്കുന്നു. രാജ്യത്തെ കൂടുതല്‍ ജയിലുകളിലേക്ക് കുറ്റവാളികളുടെ ലൈംഗികശേഷി ഇല്ലാതാക്കുന്ന നടപടി വ്യാപിപ്പിക്കുമെന്ന് ജസ്റ്റിസ് സെക്രട്ടറി പ്രഖ്യാപിച്ചു. 

ക്രിമിനലുകള്‍ക്ക് എതിരായ ഷണ്ഡീകരണം ഉപേക്ഷിക്കുമെന്ന ആശങ്കകള്‍ തള്ളിയാണ് കടുത്ത നടപടികള്‍ തുടരുമെന്ന് യുകെ ജസ്റ്റിസ് സെക്രട്ടറി ഡേവിഡ് ലാമി വ്യക്തമാക്കിയത്. കഴിഞ്ഞ വര്‍ഷമാണ് ഹോം സെക്രട്ടറി ഷബാന മഹ്മൂദ് കെമിക്കല്‍ ഷണ്ഡീകരണം ആദ്യമായി അവതരിപ്പിച്ചത്. 

പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്നും കൂടുതല്‍ വ്യപാപിപ്പിച്ച് അപകടകാരികളായ വ്യക്തികളെ നിയന്ത്രിച്ച് നിര്‍ത്താന്‍ ഉപയോഗിക്കുകയാണ് ചെയ്തിരിക്കുന്നതെന്ന് ലാമി വ്യക്തമാക്കി. നിലവില്‍ കുറ്റവാളികളെ മോചിപ്പിക്കുന്നതിനുള്ള ഉപാധിയായാണ് സ്‌കീം ഉപയോഗപ്പെടുത്തുന്നത്. 

കുറ്റവാളികളുടെ ലൈംഗിക താല്‍പര്യം കുറയ്ക്കുന്ന ആന്റിഡിപ്രസന്റുകളും, ഹോര്‍മോണ്‍ സപ്രസന്റുകളുമാണ് സ്‌കീമിലൂടെ നല്‍കുന്നത്. അതേസമയം കുട്ടികളെ പീഡനത്തിന് ഇരയാക്കുന്നത് പോലുള്ള കൂടുതല്‍ ഗുരുതര കുറ്റവാളികള്‍ക്ക് ഷണ്ഡീകരണം നിര്‍ബന്ധമായി നടപ്പിലാക്കാനുള്ള ആലോചനയിലാണ് ജസ്റ്റിസ് മന്ത്രാലയം. 




കൂടുതല്‍വാര്‍ത്തകള്‍.