CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
22 Minutes 38 Seconds Ago
Breaking Now

യുകെയില്‍ മുന്‍ കാമുകിയുടെ പേരില്‍ ടിന്‍ഡര്‍ പ്രൊഫൈല്‍ സൃഷ്ടിച്ച് 36-കാരന്‍; യുവതിയെ ബലാത്സംഗം ചെയ്യാന്‍ പ്രോത്സാഹനം; ഓണ്‍ലൈന്‍ ആവശ്യം കേട്ട് തയ്യാറായി എത്തിയത് 18 പേര്‍?

ഡേറ്റിംഗ് ചെയ്ത ഹുസൈന്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തുടങ്ങിയതോടെയാണ് യുവതി ബന്ധം അവസാനിപ്പിച്ചത്

മുന്‍ കാമുകിയുടെ പേരില്‍ ഓണ്‍ലൈന്‍ ആപ്പില്‍ വ്യാജ പ്രൊഫൈല്‍ സൃഷ്ടിച്ച്, ബലാത്സംഗം ചെയ്യാനായി പുരുഷന്‍മാരെ ക്ഷണിച്ച 36-കാരന്‍ കുറ്റക്കാരനാണെന്ന് കോടതി. വീട്ടില്‍ അതിക്രമിച്ച് കടന്ന് ബലാത്സംഗം ചെയ്യാന്‍ ആവശ്യപ്പെട്ട് പ്രൊഫൈല്‍ തയ്യാറാക്കിയ 36-കാരന്‍ ആസാദ് ഹുസൈനാണ് കുറ്റവാളിയാണെന്ന് ചെസ്റ്റര്‍ ക്രൗണ്‍ കോടതി കണ്ടെത്തിയത്. 8 വര്‍ഷത്തെ ജയില്‍ശിക്ഷയാണ് സ്ത്രീയെ മാനസികമായി പീഡിപ്പിച്ച കുറ്റത്തിന് കോടതി വിധിച്ചത്. 

ആപ്പില്‍ ലൈംഗിക വൈകൃതങ്ങള്‍ ചെയ്യാനുള്ള ക്ഷണം ലഭിച്ച് സ്ത്രീയുടെ വിലാസത്തിലേക്ക് പതിനെട്ടോളം പേര്‍ എത്തിയെന്നാണ് ചെഷയര്‍ പോലീസ് നടത്തിയ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. വ്യാജ ഐഡന്റിറ്റി ഉപയോഗിച്ചാണ് ഇരയെയും, പുറത്ത് നിന്നുള്ള പുരുഷന്‍മാരെയും ഹുസൈന്‍ ഈ വലയില്‍ വീഴ്ത്തിയതെന്ന് പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു. 

പ്രണയം തുടരാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞതിന്റെ പേരില്‍ സ്വന്തം വീട്ടില്‍ പോലും സുരക്ഷ ലഭിക്കാത്ത അവസ്ഥ സൃഷ്ടിക്കുന്നത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് സ്ത്രീ കോടതിയില്‍ വ്യക്തമാക്കി. 'ഇപ്പോള്‍ എത്ര പുരുഷന്‍മാരുടെ കൈയില്‍ എന്റെ വിലാസം ഉണ്ടെന്നാണ് അതിശയിക്കുന്നത്. ഞാന്‍ ലൈംഗിക പീഡനത്തിന് ഇരയാകാന്‍ ആഗ്രഹിക്കുന്നുവെന്ന് ഇവര്‍ വിശ്വസിക്കുന്നുവെന്നതാണ് ആശങ്ക', യുവതി ചൂണ്ടിക്കാണിച്ചു. 

ഡേറ്റിംഗ് ചെയ്ത ഹുസൈന്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തുടങ്ങിയതോടെയാണ് യുവതി ബന്ധം അവസാനിപ്പിച്ചത്. ഇയാള്‍ തന്റെ ഫോണ്‍ എടുത്ത് സന്ദേശങ്ങള്‍ വായിക്കുന്നതായി കണ്ടെത്തിയതോടെയായിരുന്നു ഇത്. പിന്നീട് വീട്ടിലേക്ക് പല പുരുഷന്‍മാര്‍ ഡേറ്റിംഗ് ആപ്പിന്റെ പേരില്‍ എത്തിയതോടെയാണ് വിവരം പോലീസില്‍ റിപ്പോര്‍ട്ട് ചെയ്തത്. 




കൂടുതല്‍വാര്‍ത്തകള്‍.