
















മാനസിക ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ആശുപത്രിയില്‍ ചികിത്സയിലിരുന്ന രോഗിയുമായി സെക്‌സില്‍ ഏര്‍പ്പെട്ട മുന്‍ നഴ്‌സിനെ ബാര്‍ബഡോസില്‍ നിന്നും യുകെയിലേക്ക് നാടുകടത്തി. നിയമവിരുദ്ധമായ നടപടിക്ക് കേസ് നേരിടാനാണ് നഴ്‌സിനെ യുകെയിലെത്തിച്ചത്.
2000-ല്‍ ഹാക്ക്‌നിയിലെ ഹോമേര്‍ടണ്‍ ഹോസ്പിറ്റലിലാണ് 56-കാരി ജേസണ്‍ ഫോര്‍ഡ് വനിതാ രോഗിയുമായി ലൈംഗികതയില്‍ ഏര്‍പ്പെട്ടതെന്ന് കോടതി രേഖകള്‍ പറയുന്നു. മാനസിക പ്രശ്‌നങ്ങള്‍ ചികിത്സ നല്‍കുന്ന സ്ത്രീയായിരുന്നു രോഗി.
ഈസ്റ്റ് ലണ്ടന്‍ ബറോയിലെ തന്റെ പരിചരണത്തില്‍ ഇരിക്കുമ്പോഴാണ് ഫോര്‍ഡ് ഈ പ്രവൃത്തിയില്‍ ഏര്‍പ്പെട്ടത്. പുരുഷ നഴ്‌സ് വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്‌ട്രേറ്റ്‌സ് കോടതിയില്‍ ഹാജരായി. മാനസിക പ്രശ്‌നമുള്ള രോഗിയുമായി ലൈംഗികതയില്‍ ഏര്‍പ്പെട്ടത്തിന് പുറമെ ഇത്തരത്തില്‍ പ്രവര്‍ത്തിച്ച കെയര്‍ വര്‍ക്കറെന്ന നിലയിലും കേസുകളുണ്ട്.
മുന്‍ നഴ്‌സിനെ ആഗസ്റ്റ് 25ന് വുഡ് ഗ്രീന്‍ ക്രൗണ്‍ കോടതിയില്‍ ഹാജരാക്കാന്‍ നിര്‍ദ്ദേശിച്ച് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. തന്റെ പേര് മാത്രമാണ് ഫോര്‍ഡ് കോടതിയില്‍ സ്ഥിരീകരിച്ചത്. രോഗിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതിന് പുറമെ ഈ രോഗി മാനസിക പ്രശ്‌നം നേരിട്ടിരുന്നുവെന്നത് കേസ് ഗുരുതരമായി മാറ്റുകയാണ്.