CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 50 Minutes 26 Seconds Ago
Breaking Now

കെന്റ് അയ്യപ്പ ക്ഷേത്രത്തിന്റെ നേതൃത്വത്തില്‍ കര്‍ക്കിടക വാവുബലി ആഗസ്റ്റ് 12-ന്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ശ്രീ അഭിജിത്, വടക്കേവെളിയില്ലം ശ്രീ വിഷ്ണുരവി, താഴൂര്‍ മന ശ്രീ ഹരിനാരായണന്‍ എന്നിവരുടെ കാര്‍മ്മികത്വത്തില്‍ പ്രധാന പൂജാദി കര്‍മ്മങ്ങളും ആചാരാനുഷ്ഠാനങ്ങളും നടക്കും.

ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തിന്റെ നേതൃത്വത്തില്‍ കര്‍ക്കിടക വാവുബലി അനുഷ്ഠാനങ്ങള്‍ ഓഗസ്റ്റ് 12 ബുധനാഴ്ച കെന്റിലെ റോച്ചസ്റ്റര്‍ റിവര്‍ മെഡ്‌വേയില്‍ രാവിലെ 11.30 മുതല്‍ ഉച്ചയ്ക്ക് 3.00 വരെ ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ നടക്കും. പിതൃസ്മരണയും ആത്മശാന്തിയും ലക്ഷ്യമാക്കി നടത്തുന്ന പവിത്ര ബലിതര്‍പ്പണ ചടങ്ങുകളില്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഹിന്ദു വിശ്വാസികള്‍ പങ്കെടുക്കും

ശ്രീ അഭിജിത്, വടക്കേവെളിയില്ലം ശ്രീ വിഷ്ണുരവി, താഴൂര്‍ മന ശ്രീ ഹരിനാരായണന്‍ എന്നിവരുടെ കാര്‍മ്മികത്വത്തില്‍ പ്രധാന പൂജാദി കര്‍മ്മങ്ങളും ആചാരാനുഷ്ഠാനങ്ങളും നടക്കും.

കര്‍ക്കിടക വാവുബലി 2026-ന്റെ ഭാഗമായി കര്‍ക്കിടക വാവു ബലിതര്‍പ്പണം ,തിലഹോമം ,പിതൃസായൂജ്യ പൂജ എന്നിവ നടക്കും.

പൂര്‍വികരോടുള്ള കൃതജ്ഞതയും സ്മരണയും പ്രകടിപ്പിക്കുന്നതിനും അവരുടെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നതിനും അതീവ പ്രാധാന്യമുള്ള ചടങ്ങാണ് കര്‍ക്കിടക വാവുബലി. വിശ്വാസത്തോടും ഭക്തിയോടും കൂടി ഈ പുണ്യകര്‍മ്മത്തില്‍ പങ്കുചേരാന്‍ എല്ലാ ഭക്തജനങ്ങളെയും കെന്റ് അയ്യപ്പ ക്ഷേത്രം സ്വാഗതം ചെയ്യുന്നതായി ക്ഷേത്രഭാരവാഹികള്‍ അറിയിച്ചു.

ചടങ്ങില്‍ പങ്കെടുക്കാന്‍ മുന്‍കൂര്‍ രജിസ്ട്രേഷന്‍ ചെയ്യേണ്ടതാണ്. രജിസ്ട്രേഷന്‍ ചെയ്യുന്നതിനുള്ള അവസാന തീയതി 2026 ഓഗസ്റ്റ് 9 ഞായറാഴ്ചയാണ്.

ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍:

https://booking.kentayyappatemple.org/Default.aspx?i=8

 




കൂടുതല്‍വാര്‍ത്തകള്‍.