CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 49 Minutes 29 Seconds Ago
Breaking Now

പ്രതിരോധ രഹസ്യങ്ങള്‍ പാകിസ്താന് ചോര്‍ത്തി നല്‍കി; ഇന്ത്യന്‍ വ്യോമസേനയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

വിംഗ് കമാന്‍ഡര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് അറസ്റ്റിലായതെന്ന് വ്യോമസേന വൃത്തങ്ങള്‍ സ്ഥിരീകരിച്ചെങ്കിലും ഉദ്യോഗസ്ഥന്റെ പേര് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

രാജ്യത്തിന്റെ സുപ്രധാന പ്രതിരോധ വിവരങ്ങളും രഹസ്യ രേഖകളും ചോര്‍ത്തിയെന്ന ആരോപണത്തില്‍ ഇന്ത്യന്‍ വ്യോമസേനാ ഉദ്യോഗസ്ഥനെ ദില്ലി പോലീസ് അറസ്റ്റ് ചെയ്തു. രാജ്യസുരക്ഷയെ ബാധിക്കുന്ന അതീവ രഹസ്യവിവരങ്ങള്‍ പുറത്തുവിട്ടതിനെത്തുടര്‍ന്ന് ഔദ്യോഗിക രഹസ്യനിയമം പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വിംഗ് കമാന്‍ഡര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് അറസ്റ്റിലായതെന്ന് വ്യോമസേന വൃത്തങ്ങള്‍ സ്ഥിരീകരിച്ചെങ്കിലും ഉദ്യോഗസ്ഥന്റെ പേര് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ഗുരുതരമായ വിവരച്ചോര്‍ച്ച ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളും വ്യോമസേനയുടെ ഇന്റലിജന്‍സ് വിഭാഗവും ചേര്‍ന്നാണ് പ്രാഥമിക അന്വേഷണം നടത്തിയത്. വ്യാജ സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ വഴിയോ വിദേശ ഏജന്റുമാര്‍ വഴിയോ ഉള്ള 'ഹണിട്രാപ്പ്' അല്ലെങ്കില്‍ പണമിടപാടുകളാണ് വിവരങ്ങള്‍ ചോര്‍ത്തലിലേക്ക് എത്തിച്ചതെന്നാണ് സംശയം. ഉയര്‍ന്ന റാങ്കിലുള്ള സഹപ്രവര്‍ത്തകന്റെ മൊബൈലില്‍ ചാര സോഫ്റ്റ്വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യിച്ചാണ് പ്രതിയായ ഉദ്യോഗസ്ഥന്‍ വിവര ചോര്‍ത്തലിന് വഴിയൊരുക്കിയതെന്നാണ് കണ്ടെത്തല്‍. ഉദ്യോഗസ്ഥന്റെ ഡിജിറ്റല്‍ ഉപകരണങ്ങളും മൊബൈല്‍ ഫോണുകളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിദേശ ഏജന്‍സികളിലേക്ക് എന്തൊക്കെ വിവരങ്ങളാണ് കൈമാറിയതെന്നും ഇതിന് പിന്നില്‍ വന്‍ ശൃംഖല പ്രവര്‍ത്തിച്ചിട്ടുണ്ടോ എന്നും അറിയാന്‍ വിശദമായ ചോദ്യം ചെയ്യല്‍ തുടരുകയാണ്.

 




കൂടുതല്‍വാര്‍ത്തകള്‍.