
















ഡല്‍ഹിയില്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിനിടയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഉയര്‍ന്ന അധിക്ഷേപങ്ങളില്‍ വികാര ഭരിതനായി ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രി പവന്‍ കല്യാണ്‍. നരേന്ദ്ര മോദി തന്റെ ജീവിതത്തില്‍ അനുഭവിച്ച കഷ്ടപ്പാടുകളേയും ത്യാഗങ്ങളേയും കുറിച്ച് പുതിയ തലമുറയ്ക്ക് എന്തറിയാം എന്ന് പവന്‍ കല്യാണ്‍ ചോദിച്ചു. വിശാഖപട്ടണത്തിന് സമീപമുള്ള ഭോഗാപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉത്ഘാടന ചടങ്ങില്‍ സംസാരിക്കവേയാണ് പവന്‍ കല്യാണ്‍ ഇക്കാര്യം വ്യക്തമാക്കിയത്.
അദ്ദേഹത്തെ അധിക്ഷേപിക്കുന്നത് കണ്ടപ്പോള്‍ എന്റെ കണ്ണു നിറഞ്ഞുപോയി. ഇന്നത്തെ തലമുറയ്ക്ക് അദ്ദേഹം അനുഭവിച്ച കഷ്ടപ്പാടുകളെ പറ്റി എന്തറിയാം. നമ്മുടെ രാജ്യത്തേക്ക് വളരെയധികം വിദേശ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നുണ്ട്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് രാജ്യം വേഗത്തില്‍ വികസിച്ചുകൊണ്ടിരിക്കുകയാണ്. ബാഹ്യ ശത്രുക്കളോടും ആഭ്യന്തര ശത്രുക്കളോടും അദ്ദേഹത്തിന് പോരാടേണ്ടതുണ്ട്. പ്രധാനമന്ത്രിയായതിന് ശേഷം അദ്ദേഹം ഒരു ദിവസം പോലും മോദി അവധിയെടുത്തിട്ടില്ല. നമ്മള്‍ അദ്ദേഹത്തെ ബഹുമാനിക്കണം. അദ്ദേഹത്തിനെതിരെയുള്ള ഏതൊരു അധിക്ഷേപവും ഞങ്ങള്‍ക്ക് നേരെയുള്ള അധിക്ഷേപമാണ്, പവന്‍ കല്യാണ്‍ പറഞ്ഞു.