
















ജിസിഎസ്ഇ ,എ ലെവല്‍ പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്കും അതുപോലെ യുകെയില്‍ എത്തി പുതിയ കരിയര്‍ കണ്ടെത്താന്‍ ആഗ്രഹിക്കുന്ന മുതിര്‍ന്നവര്‍ക്കുമായി വിറല്‍ മലയാളി കമ്യൂണിറ്റിയും വേള്‍ഡ് മലയാളി കൗണ്‍സില്‍ യുകെ നോര്‍ത്ത് വെസ്റ്റ് പ്രൊവിന്‍സും സംയുക്തമായി കരിയര്‍ ഗൈഡന്‍സ് ഈവനിങ് സംഘടിപ്പിക്കുന്നു.
ഓഗസ്ത് 13ാം തിയതി വൈകുന്നേരം അഞ്ചു മണി മുതല്‍ 8 മണിവരെ വിറല്‍ ചേഞ്ചില്‍വച്ചാണ് ഈ മാര്‍ഗ്ഗ നിര്‍ദ്ദേശ പരിപാടി നടക്കുന്നത്. അണ്‍ലോക്കിങ് യുവര്‍ ഫ്യൂച്ചര്‍ എന്നു പേരിട്ടിരിക്കുന്ന ഈ പ്രോഗ്രാമില്‍ പോസ്റ്റ് 16 വിദ്യാര്‍ത്ഥികള്‍ക്കും മുതിര്‍ന്നവര്‍ക്കും യുകെയിലെ കോളജുകളില്‍ ലഭ്യമായ വിവിധ ഉപരിപഠന തൊഴില്‍ സാധ്യതകളെ കുറിച്ച് വിശദമായ വിവരങ്ങള്‍ നല്‍കും.
വിദ്യാഭ്യാസ വിദഗ്ധനും വിറല്‍ മെറ്റ് കോളജിലെ ഗണിത ശാസ്ത്ര അധ്യാപകനും എല്‍ജെഎംയുവില്‍ ഗവേഷകനുമായ ശ്രീ സെബാസ്റ്റ്യന്‍ ജോസഫാണ് പരിപാടിക്ക് നേതൃത്വം നല്‍കുന്നത്. വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കമുള്ള സംശയങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കുകയും വൈവിധ്യമാര്‍ന്ന കോഴ്‌സുകളെ പരിചയപ്പെടുത്തുകയും ചെയ്യും.
വൈകീട്ട് അഞ്ചു മുതല്‍ 6 വരെ 16 മുതല്‍ 19 വയസ്സുവരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായുള്ള സെഷന്‍. വൈകീട്ട് ആറു മുതല്‍ 7 വരെ മുതിര്‍ന്നവര്‍ക്കായുള്ള കോഴ്‌സുകളെ കുറിച്ചുള്ള സെഷന്‍ , വൈകീട്ട് 7 മുതല്‍ എട്ടുവരെ സംശയ നിവാരണം എന്നിങ്ങനെയാണ് ഒരുക്കിയിരിക്കുന്നത്. കമ്യൂണിറ്റി ഫണ്ടിന്റെ പിന്തുണയോടെ നടക്കുന്ന പരിപാടിയിലേക്കുള്ള പ്രവേശനം സൗജന്യമാണ്.
വിലാസം
Wirral Change St Laurence's School, St Laurence Drive, Birkenhead, CH41 3JD