CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
41 Minutes 1 Seconds Ago
Breaking Now

ലണ്ടനിലെ ചര്‍ച്ചിന് പുറത്തെ ബെഞ്ചിലിരുന്ന വൃദ്ധനെ വലിച്ചിഴച്ച് കൊണ്ടുപോയി ബലാത്സംഗത്തിന് ഇരയാക്കി; പ്രതി 33-കാരനായ എറിത്രിയന്‍ കുടിയേറ്റക്കാരന്‍; സഹായിക്കാന്‍ ശ്രമിച്ചതാണെന്ന് അവകാശവാദം പൊളിച്ച് സിസിടിവി ദൃശ്യങ്ങള്‍

പെന്‍ഷനറെ ബലാത്സംഗത്തിന് ഇരയാക്കിയതിന് തെളിവില്ലെന്നാണ് പ്രതിഭാഗം വാദിച്ചത്

ലണ്ടനിലെ ചര്‍ച്ചിന് മുന്നിലിരുന്ന പെന്‍ഷന്‍കാരനെ ബലംപ്രയോഗിച്ച് കൊണ്ടുപോയി ബലാത്സംഗത്തിന് ഇരയാക്കി എറിത്രിയന്‍ കുടിയേറ്റക്കാരന്‍. നോര്‍ത്ത് വെസ്റ്റ് ലണ്ടനിലെ ഹാരോവിലുള്ള സെന്റ് ജോണ്‍സ് ചര്‍ച്ചിന് പുറത്തായിരുന്നു അതിക്രമം. 

ഒരു ബെഞ്ചില്‍ ഇരിക്കുകയായിരുന്ന വൃദ്ധനെയാണ് 33-കാരനായ ബ്രൂക്ക് ഡെസാലാഗ്നെ വലിച്ചിഴച്ച് കൊണ്ടുപോയി ബലാത്സംഗത്തിന് ഇരയാക്കിയത്. 20 മിനിറ്റോളം നീണ്ട അക്രമം മറ്റൊരു കെട്ടിടത്തില്‍ നിന്നും ഒരു സ്ത്രീ കണ്ടതോടെയാണ് പോലീസിനെ അറിയിച്ചത്. 

കാറുകളും, ഡബിള്‍ ഡെക്കര്‍ ബസുകളും അരികിലൂടെ കടന്നുപോകുമ്പോഴാണ് അക്രമം നടന്നതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായി. എന്നാല്‍ ഇര മദ്യപിച്ച് ലക്കുകെട്ട് ഇരുന്നപ്പോള്‍ സഹായിക്കാന്‍ ശ്രമിച്ചതാണെന്നായിരുന്നു പ്രതി ആദ്യം പോലീസിനോട് പറഞ്ഞത്. St John's church in Harrow, north-west London, where Desalagne attacked the pensioner at around midnight on July 23 last year

എന്നാല്‍ കൗണ്‍സില്‍ ക്യാമറയില്‍ ഇയാളുടെ പ്രവൃത്തി പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങള്‍ കാണിച്ചതോടെ ഡെസാലാഗ്നെ സോളിസിറ്ററോട് സംസാരിക്കുകയും, പിന്നീട് സംസാരിക്കാന്‍ വിസമ്മതിക്കുകയും ചെയ്തു. പള്ളിക്ക് അരികിലെ പുല്ലുള്ള സ്ഥലത്ത് വെച്ചാണ് ഡെസാലാഗ്നെയെ പോലീസ് പിടികൂടിയത്. ഇര അപ്പോഴും നിലത്ത് കിടക്കുന്നുണ്ടായിരുന്നു. 

പെന്‍ഷനറെ ബലാത്സംഗത്തിന് ഇരയാക്കിയതിന് തെളിവില്ലെന്നാണ് പ്രതിഭാഗം വാദിച്ചത്. എന്നാല്‍ പ്രതി കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. കോടതിയില്‍ ദൃശ്യങ്ങള്‍ കാണിച്ചപ്പോഴും യാതൊരു ഭാവവ്യത്യാസവും കൂടാതെ കൈയിലെ വെള്ളം കുടിച്ച് കൊണ്ടിരിക്കുകയായിരുന്നു പ്രതി. 




കൂടുതല്‍വാര്‍ത്തകള്‍.