CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
47 Minutes 38 Seconds Ago
Breaking Now

ബെനഫിറ്റ് കൈനീട്ടി വാങ്ങിയാല്‍, ആഴ്ചയില്‍ 20 മണിക്കൂര്‍ കമ്മ്യൂണിറ്റി വര്‍ക്ക്; തെരുവ് വൃത്തിയാക്കലും, ലൈബ്രറി ജോലിയും ചെയ്യണമെന്ന നിബന്ധനയുമായി റിഫോം യുകെ; ഓരോ മിനിറ്റിലും 13,000 പൗണ്ട് ബെനഫിറ്റ് നേടി യുവാക്കള്‍!

യുവാക്കളെ ജോലി ചെയ്യിപ്പിക്കുന്നതിന് പകരം ആനുകൂല്യങ്ങള്‍ നല്‍കി മടിപിടിപ്പിക്കുകയാണ് ഗവണ്‍മെന്റ് ചെയ്യുന്നതെന്ന് വിമര്‍ശനം

ആനുകൂല്യം കൈപ്പറ്റി സസുഖം ജീവിക്കുന്നവരെ ജോലി ചെയ്യിപ്പിക്കുമെന്ന പ്രഖ്യാപനവുമായി റിഫോം. ദീര്‍ഘകാലം ബെനഫിറ്റ് നേടിയവര്‍ ആഴ്ചയില്‍ 20 മണിക്കൂര്‍ കമ്മ്യൂണിറ്റി വര്‍ക്കിനായി മാറ്റിവെയ്‌ക്കേണ്ടി വരുമെന്ന നിബന്ധനയാണ് റിഫോം പ്രഖ്യാപിച്ചത്. 

തെരുവ് വൃത്തിയാക്കുന്നതും, ലൈബ്രറി ജോലിയും ഉള്‍പ്പെടെ ചെയ്‌തെങ്കില്‍ മാത്രമാണ് ബെനഫിറ്റുകള്‍ ഇവര്‍ക്ക് തുടര്‍ന്ന് നല്‍കുകയെന്ന് റിഫോമിന്റെ ട്രഷറി വക്താവ് റോബര്‍ട്ട് ജെന്റിക്ക് വ്യക്തമാക്കി. 12 മാസത്തിലേറെ ജോലിയില്‍ നിന്നും വിട്ടുനിന്നവര്‍ ഇതിന് ഫിറ്റാണെന്ന് കണ്ടെത്തിയാല്‍ ലോക്കല്‍ കൗണ്‍സില്‍ തയ്യാറാക്കുന്ന ജോലികള്‍ ചെയ്ത് തീര്‍ക്കേണ്ടതായി വരുമെന്നാണ് റിഫോമിന്റെ പദ്ധതി പറയുന്നത്. 

എല്ലാ വിദേശ പൗരന്‍മാര്‍ക്കും ബ്രിട്ടന്റെ ബെനഫിറ്റ് സിസ്റ്റത്തില്‍ വിലക്ക് ഏര്‍പ്പെടുത്തുമെന്നും റിഫോം വ്യക്തമാക്കിയിട്ടുണ്ട്. യൂറോപ്യന്‍ യൂണിയന്‍ പൗരന്‍മാര്‍ക്കും ഇതില്‍ ഇളവ് നല്‍കില്ല. അതേസമയം രാജ്യത്ത് ഓരോ മിനിറ്റിലും 13,000 പൗണ്ട് വീതം യൂണിവേഴ്‌സല്‍ ക്രെഡിറ്റും, ഡിസെബിലിറ്റി ബെനഫിറ്റുകളും നല്‍കപ്പെടുന്നതായി കണക്കുകള്‍ വെളിപ്പെടുത്തി. 

യുവാക്കളെ ജോലി ചെയ്യിപ്പിക്കുന്നതിന് പകരം ആനുകൂല്യങ്ങള്‍ നല്‍കി മടിപിടിപ്പിക്കുകയാണ് ഗവണ്‍മെന്റ് ചെയ്യുന്നതെന്ന് വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. 16 മുതല്‍ 24 വയസ്സ് വരെ പ്രായമുള്ളവര്‍ക്കാണ് കേവലം 60 സെക്കന്‍ഡില്‍ നികുതിദായകര്‍ ഈ തുക നല്‍കുന്നത്. ജോലിയിലും, പഠനവുമില്ലാത്ത ആയിരക്കണക്കിന് യുവാക്കളും ഇതില്‍ പെടും. 




കൂടുതല്‍വാര്‍ത്തകള്‍.