CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 59 Minutes 40 Seconds Ago
Breaking Now

വീട് വില്‍പ്പന വലിയ പ്രയാസം! ബ്രിട്ടനിലേറെ പകുതി വീടുകളും വില്‍ക്കാന്‍ കാലതാമസം നേരിടുന്നു; മോര്‍ട്ട്‌ഗേജ് സ്ഥിതിഗതികള്‍ മെച്ചപ്പെടുമെന്ന പ്രതീക്ഷയില്‍ വാങ്ങാന്‍ കാത്തിരിക്കുന്നവര്‍

യുകെയില്‍ അതിവേഗം വില്‍പ്പന നടക്കുന്ന 10 ഇടങ്ങളും സ്‌കോട്ട്‌ലണ്ടിലാണ്

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ബ്രിട്ടനിലെ പകുതിയോളം വീടുകളും വില്‍ക്കാന്‍ കൂടുതല്‍ സമയം വേണ്ടിവരുന്നു. മോര്‍ട്ട്‌ഗേജ് വിപണിയിലെ ചാഞ്ചാട്ടങ്ങളും, ഇറാന്‍ യുദ്ധവും മൂലം വീട് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ മെച്ചപ്പെട്ട ഡീലിനായി 'കാത്തിരിക്കുന്നതാണ്' വീട് വില്‍പ്പന പ്രായസത്തിലാകാന്‍ കാരണമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

മിഡില്‍ ഈസ്റ്റിലെ യുദ്ധസാഹചര്യം പുതിയ തലത്തിലേക്ക് കടക്കുകയാണ്. ഇതിനിടെയാണ് ഇംഗ്ലണ്ട്, സ്‌കോട്ട്‌ലണ്ട്, വെയില്‍സ് എന്നിവിടങ്ങളിലെ 363 ലോക്കല്‍ അതോറിറ്റികളില്‍ 180 ഇടത്തും വീട് വില്‍ക്കുന്നത് ഒരു വര്‍ഷം മുന്‍പത്തെ അപേക്ഷിച്ച് കൂടുതല്‍ സമയം വേണ്ടിവരുന്നതായി പ്രോപ്പര്‍ട്ടി പ്ലാറ്റ്‌ഫോം സൂപ്ല പറയുന്നു. 

പ്രോപ്പര്‍ട്ടി ഹോട്ട്‌സ്‌പോട്ടുകളില്‍ വീട് വാങ്ങാന്‍ ആളുകള്‍ മത്സരിച്ചപ്പോള്‍ മോര്‍ട്ട്‌ഗേജ് ചെലവുകളിലെ അനിശ്ചിതാവസ്ഥ മൂലം മറ്റിടങ്ങളില്‍ ജാഗ്രതയോടെയാണ് ആളുകള്‍ നീങ്ങുന്നത്. യുകെയില്‍ അതിവേഗം വില്‍പ്പന നടക്കുന്ന 10 ഇടങ്ങളും സ്‌കോട്ട്‌ലണ്ടിലാണ്. 

വീട് വാങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക് അനുയോജ്യമായ മോര്‍ട്ട്‌ഗേജ് ഡീല്‍ ലഭിക്കാന്‍ മാസങ്ങള്‍ കാത്തിരിക്കേണ്ടി വരുന്നുണ്ട്. ഇറാന്‍ യുദ്ധം സൃഷ്ടിച്ച സാഹചര്യത്തിലാണ് സാമ്പത്തിക വിപണികള്‍ പണപ്പെരുപ്പ സമ്മര്‍ദത്തെ ഭയന്ന് നില്‍ക്കുന്നത്. ബാങ്ക് ഓഫ് ഇംഗ്ലണ്ട് സെപ്റ്റംബറോടെ പലിശ നിരക്കുകള്‍ ഉയര്‍ത്തുമെന്നാണ് ഇപ്പോള്‍ പ്രതീക്ഷിക്കുന്നത്.  




കൂടുതല്‍വാര്‍ത്തകള്‍.