CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
26 Minutes 47 Seconds Ago
Breaking Now

പാര്‍ക്കിങ് ഫീസ് അടയ്ക്കാന്‍ പൊതു സ്ഥലത്തെ ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്തു, പിന്നാലെ പണം പോയി

ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്യുന്നതിലൂടെ വ്യാജ വെബ്‌സൈറ്റുകളിലേക്കെത്തിച്ചു വ്യാജ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യിച്ചും ബാങ്കിങ് വിവരങ്ങളും വ്യക്തിഗത വിവരങ്ങളും തട്ടിയെടുക്കുന്നതാണ് കുറ്റവാളികളുടെ രീതി.

പാര്‍ക്കിങ് ഫീസ് അടയ്ക്കാന്‍ ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്ത ആപ്പ് ഡൗണ്‍ലോഡ് ചെയ്ത 61 കാരന് അക്കൗണ്ടിലെ പണം നഷ്ടമായി. നോര്‍ത്ത് വെയില്‍സിലെ കെയ്‌നാര്‍വനില്‍ എത്തിയ ലെസ് ഹോവൊര്‍ഡിനാണ് വ്യാജ പാര്‍ക്കിങ് ആപ്പിന്റെ പേരില്‍ തട്ടിപ്പിനിരയാകേണ്ടിവന്നത്.

പാര്‍ക്കിങ് മീറ്ററില്‍ കണ്ട ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്തതോടെ പണമടയ്ക്കാനുള്ള ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ നിര്‍ദ്ദേശം ലഭിച്ചു.ആപ്പില്‍ കാര്‍ഡ് വിവരങ്ങള്‍ നല്‍കേണ്ടിവരുമെന്ന് തോന്നിയതോടെ സംശയം തോന്നിയ ഹോവാര്‍ഡ് ആപ്പ് ഡിലീറ്റ് ചെയ്തു. എന്നാല്‍ അപ്പോഴേക്കും തട്ടിപ്പുകാര്‍ക്ക് ആവശ്യമായ വിവരങ്ങള്‍ ലഭിച്ചിരുന്നു.

ആദ്യം അക്കൗണ്ടില്‍ നിന്ന് ഒരു പൗണ്ട് പിന്‍വലിച്ചു. അടുത്ത ദിവസം വീണ്ടും 60 പൗണ്ട് പിന്‍വലിക്കാന്‍ ശ്രമിച്ചതോടെയാണ് തട്ടിപ്പ് വ്യക്തമായത്. ബാങ്കിനെ ബന്ധപ്പെട്ടപ്പോള്‍ പ്രതിമായം 60 പൗണ്ട് വീതം ഈടാക്കുന്ന സബ്‌സ്‌ക്രിപ്ഷന്‍ തട്ടിപ്പുകാര്‍ സജ്ജമാക്കിയിരുന്നതായി കണ്ടെത്തി. പാര്‍ക്കിങ് സ്ഥലങ്ങളില്‍ മാത്രമല്ല, റെയില്‍വേ സ്റ്റേഷനുകളിലും ഇ മെയിലുകളിലും മറ്റു ക്യു ആര്‍ കോഡുകള്‍ ഉപയോഗിച്ചുള്ള തട്ടിപ്പുകള്‍ വ്യാപകമാകുകയാണ്. ക്യു ആര്‍ കോഡുമായി ബന്ധപ്പെട്ട തട്ടിപ്പുകളുടെ റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ നാലു വര്‍ഷത്തിനിടെ 700 ശതമാനം വര്‍ദ്ധിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ 12 മാസത്തിിടെ ക്യു ആര്‍ കോഡുകളുമായി ബന്ധപ്പെട്ട 2743 പരാതികളാണ് ലഭിച്ചത്. 

ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്യുന്നതിലൂടെ വ്യാജ വെബ്‌സൈറ്റുകളിലേക്കെത്തിച്ചു വ്യാജ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യിച്ചും ബാങ്കിങ് വിവരങ്ങളും വ്യക്തിഗത വിവരങ്ങളും തട്ടിയെടുക്കുന്നതാണ് കുറ്റവാളികളുടെ രീതി.

ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യാന്‍ പ്രത്യേകം ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നത് ഒഴിവാക്കണമെന്ന് സൈബര്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പു നല്‍കുന്നു.




കൂടുതല്‍വാര്‍ത്തകള്‍.