CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 5 Minutes 55 Seconds Ago
Breaking Now

അഭയാര്‍ത്ഥി അപേക്ഷകരേ 'സ്ത്രീകളെ ബലാത്സംഗം' ചെയ്യരുത്! അനധികൃത കുടിയേറ്റക്കാര്‍ക്ക് സെക്‌സ് എഡ്യുക്കേഷന്‍ നല്‍കാന്‍ നിര്‍ബന്ധിതമായി ഹോം ഓഫീസ്; എന്താണ് തെറ്റെന്ന് തോന്നുന്ന പലതും ബ്രിട്ടനില്‍ ലൈംഗിക കുറ്റകൃത്യമെന്ന് ഓര്‍മ്മപ്പെടുത്തല്‍

യുകെയില്‍ സ്ത്രീക്കും, പുരുഷനും ഒരേ അവകാശങ്ങളാണെന്നും ഓര്‍മ്മിപ്പിച്ചിട്ടുണ്ട്

സ്ത്രീകളെ ബലാത്സംഗം ചെയ്യുകയോ, മര്‍ദ്ദിക്കുകയോ ചെയ്യരുതെന്ന് അഭയാര്‍ത്ഥി അപേക്ഷകര്‍ക്ക് ക്ലാസെടുത്ത് ഹോം ഓഫീസ്. ബ്രിട്ടനില്‍ താമസിക്കുമ്പോള്‍ പാലിക്കേണ്ട മര്യാദകളെ കുറിച്ചുള്ള നിയമാവലിയിലാണ് സ്ത്രീകളെ ലൈംഗികമായി ഉപദ്രവിക്കുന്നതും, അക്രമിക്കുന്നതും കുറ്റകരമാണെന്ന് ഹോം ഓഫീസ് 'സെക്‌സ് എഡ്യുക്കേഷന്‍' ക്ലാസെടുക്കേണ്ടി വന്നിരിക്കുന്നത്. 

'അനുവാദമില്ലാതെ ഒരാളുമായി സെക്‌സില്‍ ഏര്‍പ്പെടുന്നതിനെയാണ് ബലാത്സംഗം' എന്ന് വിളിക്കുന്നതെന്ന് നിയമാവലി അഭയാര്‍ത്ഥി അപേക്ഷകര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു. യുകെയില്‍ ബലാത്സംഗം ഗുരുതര കുറ്റകൃത്യമാണെന്നും മറുനാട്ടുകാരോട് ഹോം ഓഫീസ് വ്യക്തമാക്കുന്നു. 

അഭയാര്‍ത്ഥി അപേക്ഷകര്‍ ബ്രിട്ടനില്‍ ഗുരുതര ബലാത്സംഗങ്ങളും, ലൈംഗിക അതിക്രമങ്ങളും നടത്തുന്ന സാഹചര്യത്തിലാണ് ഈ ബുക്ക്‌ലെറ്റ് പ്രസിദ്ധീകരിക്കാന്‍ ഹോം ഓഫീസ് നിര്‍ബന്ധിതമായത്. മുന്നിലൂടെ നടന്നുവരുന്ന ഒരാളെ തടയുകയോ, പിന്തുടരുകയോ ചെയ്യുന്നതും, മോശം ആംഗ്യങ്ങള്‍ കാണിക്കുന്നതും ഗുരുതര പ്രശ്‌നമായി കണക്കാക്കുമെന്ന് പുതുതായി എത്തുന്നവരോട് ഹോം ഓഫീസ് പറയുന്നു. 

ലൈംഗിക ചുവയുള്ള കമന്റടിക്കുക, വിസില്‍ അടിക്കുക, ഉമ്മ വെയ്ക്കുന്ന ശബ്ദം പുറപ്പെടുവിക്കുക എന്നിവയും കുറ്റകൃത്യങ്ങളില്‍ പെടുമെന്ന് ബുക്ക്‌ലെറ്റ് വ്യക്തമാക്കുന്നു. 16 വയസ്സില്‍ താഴെയുള്ള കുട്ടികളുമായി അവര്‍ 'യെസ്' പറഞ്ഞാല്‍ പോലും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് അനധികൃതമാണെന്നും ഓര്‍മ്മിപ്പിച്ചിട്ടുണ്ട്.

യുകെയില്‍ സ്ത്രീക്കും, പുരുഷനും ഒരേ അവകാശങ്ങളാണെന്നും, ജോലി, വരുമാനം, പഠനം, യാത്ര, വിവാഹം ഉള്‍പ്പെടെ കാര്യങ്ങള്‍ എന്നിവയില്‍ സ്വയം തീരുമാനമെടുക്കാന്‍ അവകാശമുണ്ടെന്നും ബുക്ക്‌ലെറ്റ് വിശദീകരിക്കുന്നു. 

 

 




കൂടുതല്‍വാര്‍ത്തകള്‍.