CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Minutes 45 Seconds Ago
Breaking Now

ബ്രിട്ടന് 'മുട്ട' മുന്നറിയിപ്പ്! മുട്ടയിലൂടെ സാല്‍മൊണെല്ലാ ബാക്ടീരിയബാധ പൊട്ടിപ്പുറപ്പെട്ടു; ഒരാള്‍ മരിച്ചു, 200 പേര്‍ രോഗബാധിതര്‍; ഇറക്കുമതി ചെയ്ത മുട്ടയുടെ പ്രശ്‌നമെന്ന് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി

മത്സ്യം, മാംസം, മുട്ട, വേവിക്കാത്ത പഴങ്ങള്‍, പച്ചക്കറികള്‍, പാസ്ചറൈസ് ചെയ്യാത്ത ഡയറി ഉത്പന്നങ്ങള്‍ എന്നിവയിലാണ് ഇത് കാണാറുള്ളത്

യുകെയില്‍ മുട്ടയിലൂടെ സാല്‍മൊണെല്ലാ ബാക്ടീരിയ പടരുന്നതായി മുന്നറിയിപ്പ്. രോഗബാധയെ തുടര്‍ന്ന് ഒരാള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. 200 പേര്‍ രോഗബാധിതരായിട്ടുണ്ടെന്നും കണക്കുകള്‍ പുറത്തുവന്നു. ഇറക്കുമതി ചെയ്ത മുട്ടയില്‍ നിന്നുമാണ് രോഗം പടര്‍ന്നതെന്നാണ് ആരോഗ്യ വകുപ്പിന്റെ വിശ്വാസം. 

വര്‍ഷത്തിന്റെ ആരംഭം മുതല്‍ 207 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി പറഞ്ഞു. ബാക്ടീരിയ പടരുന്നതില്‍ അന്വേഷണം തുടരുകയാണ്. ഇംഗ്ലണ്ടിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍. ബാക്ടീരിയ പിടിപെട്ട കാല്‍ശതമാനം ആളുകള്‍ക്കും ആശുപത്രി പരിചരണം വേണ്ടിവരുന്നുണ്ട്. 

കുഞ്ഞുങ്ങളും, പ്രായമായവരും ഉള്‍പ്പെടെയുള്ള രോഗികളിലാണ് ബാക്ടീരിയ പടര്‍ന്നിരിക്കുന്നത്. പനി, ശര്‍ദ്ദില്‍, വയറ്റിളക്കം പോലുള്ള ലക്ഷണങ്ങളാണ് സാല്‍മൊണെല്ലാ അകത്ത് പ്രവേശിച്ചാല്‍ കാണുന്ന ലക്ഷണങ്ങള്‍. ഭൂരിഭാഗം പേര്‍ക്കും ഇത് ഏതാനും ദിവസം കൊണ്ട് ഭേദമാകും. എന്നാല്‍ ചിലര്‍ക്ക് ഇത് ഗുരുതര പ്രത്യാഘാതവും സൃഷ്ടിക്കും. 

മത്സ്യം, മാംസം, മുട്ട, വേവിക്കാത്ത പഴങ്ങള്‍, പച്ചക്കറികള്‍, പാസ്ചറൈസ് ചെയ്യാത്ത ഡയറി ഉത്പന്നങ്ങള്‍ എന്നിവയിലാണ് ഇത് കാണാറുള്ളത്. കേടുവന്ന മുട്ടയാണ് ഇക്കുറി കേസുകള്‍ സൃഷ്ടിച്ചിരിക്കുന്നതെന്ന് യുകെഎച്ച്എസ്എ പറയുന്നു. നിലവില്‍ യുകെയില്‍ ഉത്പാദിപ്പിച്ച മുട്ടകള്‍ക്ക് പ്രശ്‌നം കണ്ടെത്തിയിട്ടില്ല.

ശുചിത്വം പാലിക്കുകയാണ് സാല്‍മൊണെല്ലാ ബാക്ടീരിയയില്‍ നിന്നും രക്ഷ നേടാനുള്ള പ്രധാന മാര്‍ഗ്ഗം. ബാത്ത്‌റൂം ഉപയോഗിച്ച ശേഷം കൈകള്‍ വൃത്തിയായിയ കഴുകുക, ഭക്ഷണം പാകം ചെയ്യുന്നതിന് മുന്‍പും ഇത് ശീലിക്കുക. ഭക്ഷണം കൃത്യമായി പാകം ചെയ്യാനും ശ്രമിക്കണമെന്ന് അധികൃതര്‍ പറയുന്നു. 

 

 




കൂടുതല്‍വാര്‍ത്തകള്‍.