CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 44 Seconds Ago
Breaking Now

മാഞ്ചസ്റ്ററില്‍ യുവ നഴ്‌സ് ദുരൂഹ സാഹചര്യത്തില്‍ മരണമടഞ്ഞു

തൃശൂര്‍ സ്വദേശിനിയായ ഷൈനി ഇന്നലെ വൈകീട്ടോടെയാണ് മരിച്ചത്. 27 വയസ്സായിരുന്നു.

മാഞ്ചസ്റ്ററില്‍ യുവ നഴ്‌സ് ദുരൂഹ സാഹചര്യത്തില്‍ മരണമടഞ്ഞു. നഴ്‌സിങ് ഹോമില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവ് നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു മടങ്ങിയെത്തിയപ്പോഴാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ഉടന്‍ വൈദ്യ സഹായം തേടിയെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. തൃശൂര്‍ സ്വദേശിനിയായ ഷൈനി ഇന്നലെ വൈകീട്ടോടെയാണ് മരിച്ചത്. 27 വയസ്സായിരുന്നു.

നാലു വര്‍ഷം മുമ്പേ യുകെയിലെത്തിയ യുവതി വിവാഹിതയായിട്ട് ഒരു വര്‍ഷം മാത്രമേ ആയിട്ടുള്ളൂവെന്നാണ് റിപ്പോര്‍ട്ട്. മാഞ്ചസ്റ്ററിലെ സാല്‍ഫോര്‍ഡ് ഹോസ്പിറ്റലിലാണ് മരണപ്പെട്ട യുവതി നഴ്‌സായി ജോലി ചെയ്തിരുന്നത്. കഴിഞ്ഞ ദിവസവും ഷൈനി ജോലിയ്ക്ക് പോയിരുന്നു. മാനസിക സമ്മര്‍ദ്ദമുള്ളതായി അറിയില്ലെന്നാണ് സഹപ്രവര്‍ത്തകര്‍ പറയുന്നത്.ഷൈനിയും ഭര്‍ത്താവും മാര്‍ത്തോമാ സഭ വിശ്വാസികളാണെന്നാണ് റിപ്പോര്‍ട്ട്. മലയാളി സമൂഹത്തിലുള്ളവര്‍ക്ക് കുടുംബവുമായി കാര്യമായ അടുപ്പമില്ല. പ്രിയപ്പെട്ടവര്‍ ഷൈനിയുടെ മരണത്തില്‍ ഞെട്ടലിലാണ്. ഷൈനിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രിയപ്പെട്ടവര്‍.




കൂടുതല്‍വാര്‍ത്തകള്‍.