CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
45 Minutes 25 Seconds Ago
Breaking Now

ഒടുവില്‍ ആശ്വാസവാര്‍ത്ത പുറത്തുവിട്ട് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍; പലിശ നിരക്ക് വര്‍ദ്ധനവുകള്‍ കാത്തിരിക്കട്ടെ! ഇറാനിലെ കളികള്‍ കാത്തിരുന്ന് തീരുമാനം?

പണപ്പെരുപ്പത്തെ കുറിച്ച് ഒരുപാടൊന്നും ആശങ്കപ്പെടേണ്ടെന്നാണ് ബെയ്‌ലി വ്യക്തമാക്കിയത്

പണപ്പെരുപ്പം തലയ്ക്ക് മുകളില്‍ കയറിയാല്‍ പലിശ നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് നിര്‍ബന്ധിതമാകുമെന്നാണ് മോര്‍ട്ട്‌ഗേജ് വിപണിയില്‍ ഉള്‍പ്പെടെ ആശങ്ക നിലനിന്നിരുന്നത്. ഈ ആശങ്കയുടെ തീയിന് മുകളില്‍ അല്‍പ്പം വെള്ളമൊഴിച്ചിരിക്കുകയാണ് ബാങ്ക് ഗവര്‍ണര്‍ ആന്‍ഡ്രൂ ബെയ്‌ലി. 

പണപ്പെരുപ്പത്തെ കുറിച്ച് ഒരുപാടൊന്നും ആശങ്കപ്പെടേണ്ടെന്നാണ് ബെയ്‌ലി വ്യക്തമാക്കിയത്. അല്‍പ്പകാലം കൂടി കാത്തിരുന്ന് കാണാമെന്ന നിലപാട് സ്വീകരിക്കാന്‍ ബാങ്കിന് ഇപ്പോഴും സാധിക്കുമെന്ന് അദ്ദേഹം സെന്‍ഡ്രല്‍ ഗവര്‍ണര്‍മാരുടെ സമ്മേളനത്തില്‍ പറഞ്ഞു. 

മിഡില്‍ ഈസ്റ്റ് സംഘര്‍ഷമാണ് പണപ്പെരുപ്പം ഉയരാന്‍ വഴിയൊരുക്കിയത്. ഇതോടെ പലിശ നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്ര ബാങ്ക് സമ്മര്‍ദത്തിലുമായി. എന്നാല്‍ പ്രത്യാഘാതങ്ങള്‍ പെട്ടെന്ന് മായുമോ, അല്ലെങ്കില്‍ ദീര്‍ഘനാള്‍ നിലനിന്ന് ദൂരവ്യാപക തിരിച്ചടി സമ്മാനിക്കുമോയെന്നാണ് ബാങ്ക് അധികൃതര്‍ പരിശോധിക്കുന്നത്. 

രണ്ടാം റൗണ്ടിന്റെ പ്രത്യാഘാതം അത്ര സാരമല്ലെന്ന് ബെയ്‌ലി ചൂണ്ടിക്കാണിക്കുന്നു. ഇതോടെ പലിശ നിരക്ക് വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യത്തെ അദ്ദേഹം പ്രതിരോധിക്കുകയാണെന്ന് ശക്തമായ സൂചനയാണ് പുറത്തുവന്നത്. പണപ്പെരുപ്പം ഉയര്‍ന്ന് നില്‍ക്കുകയും, ഇറാന്‍ യുദ്ധത്തിന് ഒരു പരിഹാരം അടുത്തൊന്നും എത്തിച്ചേരില്ലെന്ന നിലയുമാണ്. 

കഴിഞ്ഞ മാസം ബ്രിട്ടന്റെ പണപ്പെരുപ്പം 2.9 ശതമാനത്തിലേക്ക് വര്‍ദ്ധിക്കുകയും ചെയ്തു. ഈ വര്‍ഷം നിരക്ക് 3 ശതമാനം കടക്കുമെന്നും ആശങ്കയുണ്ട്. മോണിറ്ററി പോളിസി കമ്മിറ്റിയില്‍ മൂന്ന് പേര്‍ കഴിഞ്ഞ യോഗത്തില്‍ പലിശ നിരക്കുകള്‍ 3.75 ശതമാനത്തില്‍ നിന്നും 4 ശതമാനത്തിലേക്ക് ഉയര്‍ത്താന്‍ വോട്ട് ചെയ്തിരുന്നു. 

 




കൂടുതല്‍വാര്‍ത്തകള്‍.