CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
44 Minutes 14 Seconds Ago
Breaking Now

ദിപ്പൊ പൊട്ടിക്കും! റഷ്യ ബ്രിട്ടനെ അക്രമിക്കുമെന്ന് ഭീതി പരത്തി വാര്‍ത്തകള്‍ തലപൊക്കുന്നു; ഡ്രോണ്‍ ഫാക്ടറിയും, മിസൈല്‍ കമ്പനിയും 'ലക്ഷ്യങ്ങള്‍'; ഉദ്ദേശം ഗവണ്‍മെന്റിനെ സമ്മര്‍ദത്തിലാക്കി പ്രതിരോധമേഖലയ്ക്ക് പണം കണ്ടെത്തല്‍?

ബ്രിട്ടന്റെ അടുത്ത ബജറ്റില്‍ പ്രതിരോധ വിഭാഗത്തിന് ജിഡിപിയുടെ 3% വാഗ്ദാനം ചെയ്യാന്‍ 'ഇടയില്ലെന്ന്' വാര്‍ത്തകള്‍ വന്നിരുന്നു

ജെയിംസ് ബോണ്ട് ചിത്രങ്ങളുടെ പ്രധാന പ്രമേയം ബ്രിട്ടീഷ്-റഷ്യ വിരോധമാണ്. റഷ്യന്‍ വില്ലന്‍മാര്‍ ബ്രിട്ടനെ അക്രമിക്കാനും, ലോകത്തെ ഇല്ലാതാക്കാനും ശ്രമിക്കുന്നു, ബോണ്ട് എത്തി രക്ഷപ്പെടുത്തുന്നു. ശീതകാലയുദ്ധത്തിന്റെ ഓര്‍മ്മകളില്‍ ഇപ്പോഴും വിരാജിക്കുകയാണ് ബ്രിട്ടനിലെ ഒരു വിഭാഗം. ഇപ്പോള്‍ റഷ്യ ബ്രിട്ടനെ അക്രമിക്കുമെന്ന വാര്‍ത്തകളും പരക്കുന്നു. 

എന്നുമാത്രമല്ല രാജ്യത്തെ ഒരു ഡ്രോണ്‍ ഫാക്ടറിയും, മിസൈല്‍ കമ്പനിയുമാണ് ഇതിന്റെ ലക്ഷ്യങ്ങളായി റഷ്യ കണ്ടെത്തി വെച്ചിരിക്കുന്നതെന്നാണ് വെളിപ്പെടുത്തല്‍. ബ്രിട്ടനെതിരെ ഒരു ഹൈബ്രിഡ് അക്രമത്തിനാണ് റഷ്യന്‍ ഗവണ്‍മെന്റിലെ ഉന്നതര്‍ ഒരുങ്ങുന്നതെന്ന് വ്‌ളാദിമര്‍ പുടിന്റെ സീനിയര്‍ ഉപദേശകനാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്!

നേരിട്ടുള്ള സൈനിക അക്രമത്തിന് പകരം അട്ടിമറിയോ, തീവെയ്‌പ്പോ നടക്കുമെന്നാണ് 'ഉപദേശകന്റെ' ഉപദേശം. യുകെ നം.1 ശത്രുവാണെന്നും റഷ്യയുടെ മുന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ആന്‍ഡ്രെയ് ഫെഡോറോവ് മെയിലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. റഷ്യക്കെതിരായ ഉക്രെയിന്റെ യുദ്ധത്തില്‍ ആയുധങ്ങളും, ഡ്രോണുകളും നിര്‍മ്മിക്കുന്ന കമ്പനികളുടെ വിലാസം പരസ്യമായതോടെയാണ് ക്രെംലിന്‍ ഇതിനെ ലക്ഷ്യംവെയ്ക്കുന്നതെന്നാണ് വിവരം. 

വിന്റര്‍ വരുന്നതിന് മുന്‍പ് ഉക്രെയിന് ആവശ്യമായ പിന്തുണ ഒരുക്കാന്‍ പ്രധാനമന്ത്രിക്കും, ഫോറിന്‍ സെക്രട്ടറിക്കും ഒപ്പം താനും പരിശ്രമിക്കുന്നതായി ഡിഫന്‍സ് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് പറഞ്ഞു. ബ്രിട്ടന്റെ അടുത്ത ബജറ്റില്‍ പ്രതിരോധ വിഭാഗത്തിന് ജിഡിപിയുടെ 3% വാഗ്ദാനം ചെയ്യാന്‍ 'ഇടയില്ലെന്ന്' വാര്‍ത്തകള്‍ വന്നിരുന്നു. അതിന് പിന്നാലെയാണ് ഈ വാര്‍ത്തകളെന്നതിനാല്‍ ഉദ്ദേശം സമ്മര്‍ദം ചെലുത്തല്‍ തന്നെയാകുമെന്നാണ് അനുമാനം. 




കൂടുതല്‍വാര്‍ത്തകള്‍.