CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 25 Minutes 15 Seconds Ago
Breaking Now

ആയിരത്തിലേറെ ഭരത നാട്യ നര്‍ത്തകര്‍ യുകെയില്‍ ഒന്നിച്ചു ,ലോക റെക്കോര്‍ഡിന്റെ ഭാഗമായി യുകെ മലയാളികളും

സെപ്റ്റംബര്‍ ആറിന് ഈസ്റ്റ് ലണ്ടനിലെ ചിഗ്വെല്ലിലുള്ള ലോങ്ടണ്‍ ഗ്രാന്റ് മാര്‍ക്യുയില്‍ 17 മിനിറ്റ് നീണ്ട ശിവ സ്തുതിയാണ് അവതരിപ്പിച്ചത്

ശിവനെ പ്രമേയമാക്കി ഒരുക്കിയ ഏറ്റവും ദൈര്‍ഘ്യമേറിയ ഭാരതനാട്യം ക്ലാസിക്കല്‍ റെപ്പര്‍ട്ടറിയുടെ ഗ്ലോബല്‍ വേള്‍ഡ് റെക്കോര്‍ഡ് നേട്ടത്തിന്റെ ഭാഗമായി യുകെ മലയാളി നര്‍ത്തകരും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ആയിരത്തിലധികം ഭാരതനാട്യം കലാകാരികള്‍ക്കൊപ്പമാണ് മലയാളികളായ നര്‍ത്തകരും ഈ  ചരിത്രപ്രകടനത്തിന്റെ ഭാഗമായത്.

യൂറോപ്പിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അഞ്ചു വയസ്സു മുതല്‍ 55 വയസ്സുവരെയുള്ള 1099 നര്‍ത്തകര്‍ പങ്കെടുത്ത പരിപാടിയാണിത്.

സെപ്റ്റംബര്‍ ആറിന് ഈസ്റ്റ് ലണ്ടനിലെ ചിഗ്വെല്ലിലുള്ള ലോങ്ടണ്‍ ഗ്രാന്റ് മാര്‍ക്യുയില്‍ 17 മിനിറ്റ് നീണ്ട ശിവ സ്തുതിയാണ് അവതരിപ്പിച്ചത്. ഗ്രിഫിന്‍ കോളജ് ലണ്ടന്‍  സംഘടിപ്പിച്ച ഉത്സവ് മേള 2026 യുകെ  ഭാഗമായായിരുന്നു പരിപാടി.

പ്രകടനം Global World Record ഔദ്യോഗികമായി അംഗീകരിക്കുകയും സ്ഥിരീകരിക്കുകയും ചെയ്തു. ഇന്ത്യന്‍ ശാസ്ത്രീയ നൃത്തത്തിന്റെ പാരമ്പര്യവും സൗന്ദര്യവും ആഗോള വേദിയില്‍ അവതരിപ്പിക്കുന്നതില്‍ ഈ നേട്ടം ശ്രദ്ധേയമായി.

യുകെ മലയാളികള്‍ക്ക് ഏറെ സുപരിചിതയായ ഡോ മായ ബിജുവും ഈ അഭിമാന നേട്ടം സ്വന്തമാക്കി.  നൃത്താധ്യാപിക അശ്വതി രാഘവന്‍ നല്‍കിയ പരിശീലനത്തിനും മാര്‍ഗനിര്‍ദേശവുമാണ് നേട്ടത്തിന് പിന്നിലെന്ന് നര്‍ത്തകി മായ ബിജു വ്യക്തമാക്കുന്നു..  അശ്വതി രാഘവന്‍, ഡോ. മായ ബിജു, സ്റ്റെഫി ഡാല്‍വിന്‍, സാന്ദ്ര സന്തോഷ് ,ശ്രീലക്ഷ്മി വിപിന്‍, ജോമി ജോയല്‍, വിനീത മേജോ, നിഷ സുരേഷ് എന്നിവര്‍ നൃത്തം അവതരിപ്പിച്ച് ഈ വലിയ നേട്ടം സ്വന്തമാക്കി.

ഭാരതനാട്യത്തിന്റെ മഹത്വം ലോകവേദിയില്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഈ നേട്ടത്തിന്റെ ഭാഗമായതില്‍ ഗ്ലോസ്റ്ററില്‍ നിന്നുള്ള നര്‍ത്തകരും നന്ദി അറിയിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.