CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
27 Minutes 37 Seconds Ago
Breaking Now

അസിസ്റ്റഡ് ഡൈയിംഗ് ബില്‍ വീണ്ടും കോമണ്‍സില്‍; എതിര്‍പ്പ് മറികടന്ന് വിവാദ പദ്ധതികളിലൂടെ പാസാക്കിയെടുക്കാന്‍ നീക്കം; ഹൗസ് ഓഫ് ലോര്‍ഡ്‌സിന്റെ അനുമതിക്ക് കാത്തുനില്‍ക്കില്ല

എന്‍എച്ച്എസിലെയും, സോഷ്യല്‍ കെയറിലെയും സമ്മര്‍ദങ്ങള്‍ ജനങ്ങളെ ദയാവധത്തിന് നിര്‍ബന്ധിക്കുമെന്നാണ് പ്രധാന ആശങ്ക

എതിര്‍പ്പുകള്‍ അവഗണിച്ച് അസിസ്റ്റഡ് ഡൈയിംഗ് ബില്‍ പാസാക്കിയെടുക്കാന്‍ എംപിമാര്‍. ഏപ്രില്‍ മാസത്തില്‍ ബില്‍ പാസാക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചിരുന്നില്ല. ഇപ്പോള്‍ ഹൗസ് ഓഫ് ലോര്‍ഡ്‌സ് അനുമതി ഇല്ലാതെ തന്നെ ബില്‍ പാസാക്കാനാണ് ലേബര്‍ എംപി ലോറെന്‍ എഡ്വാര്‍ഡ്‌സ് പദ്ധതി അവതരിപ്പിക്കുന്നത്. 

രണ്ടാം തവണ സഭയിലെത്തുമ്പോള്‍ പാര്‍ലമെന്റ് ആക്ട് ഉപയോഗിച്ച് പാസാക്കിയെടുക്കാനാണ് അനുകൂലിക്കുന്നവരുടെ ശ്രമം. എന്നാല്‍ ഇതിനകം തന്നെ ബില്ലിന് ആദ്യ ഘട്ടത്തിലുണ്ടായ പിന്തുണ ചോര്‍ന്നിട്ടുണ്ട്. 

ബില്ലിന്റെ ഉദ്ദേശം നല്ലതാണെങ്കിലും ഇതിന്റെ പ്രത്യാഘാതങ്ങളെ കുറിച്ച് ഇപ്പോഴും വ്യക്തതയില്ലെന്ന് എതിര്‍ക്കുന്ന എംപിമാര്‍ ചൂണ്ടിക്കാണിക്കുന്നു. പ്രത്യേകിച്ച് ബില്ലിനെ അനുകൂലിച്ച കീര്‍ സ്റ്റാര്‍മര്‍ മാറി ആന്‍ഡി ബേണ്‍ഹാം പ്രധാനമന്ത്രി പദത്തിലെത്തിയതോടെ ബില്ലിന് അനുകൂല നിലപാട് കുറയും. താന്‍ നീക്കത്തെ പിന്തുണയ്ക്കില്ലെന്ന് ബേണ്‍ഹാം വ്യക്തമാക്കിയിരുന്നു. 

എന്‍എച്ച്എസിലെയും, സോഷ്യല്‍ കെയറിലെയും സമ്മര്‍ദങ്ങള്‍ ജനങ്ങളെ ദയാവധത്തിന് നിര്‍ബന്ധിക്കുമെന്നാണ് പ്രധാന ആശങ്ക. പാലിയേറ്റീവ്, സോഷ്യല്‍ കെയര്‍ ശരിയാക്കുന്നത് വരെ ഈ ചര്‍ച്ച വേണ്ടെന്നാണ് പൊതുജനങ്ങള്‍ക്കിടയില്‍ നടത്തിയ സര്‍വ്വെ വ്യക്തമാക്കുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.