CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
52 Minutes 11 Seconds Ago
Breaking Now

താടിയും വെച്ച് പെണ്ണാണെന്ന് അവകാശപ്പെട്ട് ട്രാന്‍സ് രോഗി പ്രവേശനം സംഘടിപ്പിച്ചത് വനിതകളുടെ സൈക്യാട്രിക് വാര്‍ഡില്‍; ഡോക്ടര്‍ക്കും, വനിതാ രോഗികള്‍ക്കും നേരെ നഗ്നതാ പ്രദര്‍ശനം; എന്‍എച്ച്എസ് എന്ന് നന്നാകും?

നയം തിരുത്താനുള്ള എന്‍എച്ച്എസിന്റെ നീക്കം എവിടെയും എത്തിയിട്ടില്ല

താടിയും നീട്ടിവളര്‍ത്തി നടക്കുന്നവന്‍ പെണ്ണാണെന്ന് അവകാശപ്പെട്ടാല്‍ അത് കണ്ണുംപൂട്ടി വിശ്വസിക്കാന്‍ നില്‍ക്കുന്നവരാണ് എന്‍എച്ച്എസ് അധികൃതര്‍. ബയോളജിക്കലി പുരുഷനായിരുന്നിട്ടും താന്‍ സ്ത്രീയാണെന്ന് പറഞ്ഞ് ഇയാള്‍ വനിതകള്‍ക്കുള്ള സൈക്യാട്രിക് എന്‍എച്ച്എസ് വാര്‍ഡിലാണ് പ്രവേശനം തരപ്പെടുത്തിയത്. 

എന്നാല്‍ സൈക്യാട്രിക് വാര്‍ഡില്‍ പ്രവേശിച്ച ഇയാള്‍ മറ്റ് വനിതകള്‍ക്ക് മുന്നില്‍ നഗ്നത പ്രദര്‍ശിപ്പിക്കുകയാണ് ചെയ്തത്. ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ മെന്റല്‍ ഹെല്‍ത്ത് ഫൗണ്ടേഷന്‍ ട്രസ്റ്റിലാണ് സംഭവങ്ങള്‍ അരങ്ങേറിയത്. 

ഇയാളുടെ പെരുമാറ്റം സ്ത്രീകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ വനിതാ രോഗികളെ പുരുഷന്‍മാരുടെ വാര്‍ഡിലേക്ക് മാറ്റിയും എന്‍എച്ച്എസ് അധികൃതര്‍ ഞെട്ടിച്ചു. ഇതിന് ശേഷം മാനേജര്‍മാര്‍ സ്ത്രീകളെ വീണ്ടും വനിതാ വാര്‍ഡിലേക്ക് തിരിച്ചെത്തിച്ചു. 

ആശുപത്രിയിലെ ഒരു സീനിയര്‍ ഡോക്ടറാണ് സംഭവം പുറത്തുവിട്ടത്. വിഷയത്തില്‍ എന്‍എച്ച്എസിന് എതിരെ നിയമനടപടി സ്വീകരിക്കുകയാണ് ഈ ഡോക്ടര്‍. സ്ത്രീകളായി പിറന്നവരാണ് യഥാര്‍ത്ഥ സ്ത്രീകളെന്ന് സുപ്രീംകോടതി വിധി വന്നിട്ടും നിയമവിരുദ്ധമായ നിലപാടുകള്‍ സ്വീകരിക്കുന്നതില്‍ നിന്നും എന്‍എച്ച്എസ് പിന്‍വാങ്ങുന്നില്ല. 

പ്രത്യേകിച്ച് ലൈംഗിക പീഡനങ്ങള്‍ക്ക് വരെ ഇരകളായി ആഘാതത്തില്‍ നിന്നും മുക്തി നേടുന്ന വനിതകളുടെ അരികിലേക്ക് സ്ത്രീകളെന്ന് അവകാശപ്പെട്ട് പുരുഷന്‍മാര്‍ എത്തുന്ന അവസ്ഥയാണ്. നയം തിരുത്താനുള്ള എന്‍എച്ച്എസിന്റെ നീക്കം എവിടെയും എത്തിയിട്ടില്ല. 




കൂടുതല്‍വാര്‍ത്തകള്‍.