
















യുകെയിലെ നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് ലണ്ടന്‍ഡെറിയില്‍ ഇടുക്കി തോപ്രാംകുടി സ്വദേശിയായ മലയാളി യുവാവ് അന്തരിച്ചു. തോപ്രാംകുടി കോനാട്ട് വീട്ടില്‍ രാജന്‍ മിനി രാജന്‍ ദമ്പതികളുടെ മകന#് ആര്‍ വിഷ്ണു പ്രസാദാണ് മരിച്ചത്. 34 വയസായിരുന്നു.
രണ്ടുവര്‍ഷം മുമ്പാണ് വിഷ്ണുപ്രസാദ് ഡിപെന്‍ഡന്റ് വീസയില്‍ യുകെയിലെത്തിയത്. നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ സ്വകാര്യ ഹോട്ടലില്‍ ജീവനക്കാരനായി ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ ശാമിലി എന്‍എച്ച്എസ് നഴ്‌സാണഅ.
മക്കള്‍ രോഹിത് കൃഷ്ണ, ഇഷാനി വിഷ്ണു.
സഹോദരന്‍ സുരേഷ് രാജന്‍.
മരണ കാരണം സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായിട്ടില്ല. മൃതദേഹം യുകെയില്‍ തന്നെ സംസ്‌കരിക്കാനുള്ള ക്രമീകരണങ്ങള്‍ നടക്കുന്നതായി കുടുംബം അറിയിച്ചു.
അപ്രതീക്ഷിത വേര്‍പാടില്‍ നാട്ടിലേയും യുകെയിലേക്കും സുഹൃത്തുക്കളും ബന്ധുക്കളും ഞെട്ടലിലാണ്. കുടുംബത്തിന് പിന്തുണയുമായി അസോസിയേഷന്‍ അംഗങ്ങള്‍ ഒപ്പം തന്നെയുണ്ട്.