CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 26 Minutes 44 Seconds Ago
Breaking Now

യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയണല്‍ കലാമേളക്കുള്ള റജിസ്ട്രേഷന്‍ ശനിയാഴ്ച അവസാനിക്കും; കലാമേള ഒക്ടോബര്‍ 3 ന് റെയ്ലി സൈ്വന്‍പാര്‍ക്ക് സ്‌കൂളില്‍.....

ബെഡ്‌ഫോര്‍ഡ്: യുക്മ ഈസ്റ്റ് ആംഗ്ലിയ റീജണിലുള്ള അംഗ അസ്സോസ്സിയേഷനുകളിലെ കലാകാര്‍ക്ക് തങ്ങളുടെ സാംസ്‌കാരിക-സര്‍ഗ്ഗ  പ്രതിഭ പുറത്തെടുക്കുവാനും, മാറ്റുരക്കുവാനും അവസരം ഒരുങ്ങുന്ന  റീജണല്‍ കലാമേളക്കുള്ള റജിസ്ട്രേഷന്‍ നടപടികള്‍ സെപ്തംബര്‍ 26  ന് ശനിയാഴ്ച  അവസാനിക്കും. ഇനിയും രെജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാത്തവര്‍ തങ്ങളുടെ അസ്സോസ്സിയേഷനുമായി ബന്ധപ്പെട്ട് എത്രയും വേഗം നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് ഈസ്റ്റ് ആംഗ്ലിയ റീജണല്‍ പ്രസിഡണ്ട് ജോബിന്‍ ജോര്‍ജ്ജ്  അഭ്യര്‍ത്ഥിച്ചു.

സംഗീതം, നൃത്തം, പ്രസംഗം  തുടങ്ങി നാനാ മേഖലകളിലെ പ്രതിഭയും,  മികവും സംവാഹിച്ച് ഇതര കലാകാരുമായി മത്സരിക്കുന്നതിനുഉള്ള അവസരമാണ് യുക്മ കലാമേളയിലൂടെ മലയാളികള്‍ക്കായി ഒരുങ്ങുന്നത്. വിവിധ വിഭാഗങ്ങളിലായി നടക്കുന്ന മത്സരങ്ങളില്‍ പ്രായഭേദമന്യേ ഏവര്‍ക്കും പങ്കെടുക്കുവാനും, വിജയികള്‍ക്ക് ദേശീയ കലാമേളയില്‍ മാറ്റുരക്കുവാനുമുള്ള  യോഗ്യതയും  ലഭിക്കുന്നതാണ്.

എല്‍ഇഡി സ്‌ക്രീനിന്റെ പശ്ചാത്തലത്തില്‍, നാലു സ്റ്റേജുകളിലായി നടത്തപ്പെടുന്ന മത്സരങ്ങളില്‍  തങ്ങളുടെ ആവനാഴിയിലെ ഏറ്റവും മികവുറ്റ  പ്രതിഭ പുറത്തെടുക്കുമ്പോള്‍,  ആവേശകരമായ മത്സരങ്ങള്‍ക്കാവും വേദി സാക്ഷ്യം വഹിക്കുക.  ഈസ്റ്റ് ആംഗ്ലിയാ റീജണില്‍ നിന്നുള്ള 25 അംഗ അസോസിയേഷനുകളില്‍ നിന്നുമായി നൂറുകണക്കിന്  കലാപ്രതിഭകള്‍ മത്സരങ്ങളില്‍ പങ്കെടുക്കും.  

വലിയ ജനപങ്കാളിത്തത്തോടെയും, കലാപ്രതിഭകളുടെ നിറസാന്നിദ്ധ്യത്തോടെയും,  അത്യാവേശകരമായ മത്സരങ്ങളിലൂടെയും  ശ്രദ്ധേയമായ കലാമേളകളുടെ ഏറ്റവും മികവുറ്റ മത്സരങ്ങളാവും സൗഹൃദസദസ്സിന്   ഇത്തവണ സാക്ഷ്യം വഹിക്കാനാവുക.

 

സ്വന്തം കലാപ്രതിഭ തെളിയിക്കാനും, മറ്റു കലാകാരുടെ അവതരണങ്ങള്‍ ആസ്വദിക്കുവാനും, സ്വായത്തമാക്കുവാനും, സൗഹൃദവും, സഹകരണവും പങ്കുവെയ്ക്കാനും ലഭിക്കുന്ന  സുവര്‍ണ്ണാവസരം, സാമൂഹിക തലത്തില്‍ ഏറെ പ്രയോജനകരമാകും. അത്യാവേശകരമായ മത്സരങ്ങളും, കലാവൈവിധ്യ വിസ്മയങ്ങളും നിറഞ്ഞ റെയ്ലിയിലെ വേദിയിലേക്ക്  എല്ലാ കലാസ്‌നേഹികളെയും  സസ്‌നേഹം സ്വാഗതം ചെയ്യുന്നു.

 

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:

 

ജോബിന്‍ ജോര്‍ജ് - 07574674480

ജെയ്സന്‍ ചാക്കോച്ചന്‍ - 07359477189

സണ്ണിമോന്‍ മത്തായി -  07727993229

ഭുവനേഷ് പീതാബരന്‍ - 07862273000

സുമേഷ് അരവിന്ദാക്ഷന്‍ - 07795977571

 

കലാമേള വേദിയുടെ വിലാസം:

 

The Swayne Park School, 

Sir Walter Raleigh Drive, 

Rayleigh, Essex,  SS6 9BZ

 

സാജന്‍ പടിക്കമ്യാലില്‍

(പി ആര്‍ ഒ, യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന്‍)




കൂടുതല്‍വാര്‍ത്തകള്‍.