CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 44 Minutes 40 Seconds Ago
Breaking Now

ഒരാഴ്ചക്കിടെ രണ്ട് തവണ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ വര്‍ദ്ധിപ്പിച്ച് ബാര്‍ക്ലേസ്; ഒരു മാസത്തിനിടെ പിന്‍വലിച്ചത് 5 ശതമാനത്തില്‍ താഴെയുള്ള ആയിരത്തിലേറെ ഡീലുകള്‍

പണപ്പെരുപ്പം തലപൊക്കുമ്പോള്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് വര്‍ദ്ധിപ്പിക്കുമെന്ന ആശങ്കയും മറുഭാഗത്തുണ്ട്

കഴിഞ്ഞ മാസം ബ്രിട്ടീഷ് മോര്‍ട്ട്‌ഗേജ് വിപണിയില്‍ നിന്നും 5 ശതമാനത്തില്‍ താഴെയുള്ള ആയിരത്തിലേറെ ഡീലുകള്‍ പിന്‍വലിക്കപ്പെട്ടതായി കണക്കുകള്‍. ബോണ്ട് മാര്‍ക്കറ്റിലെ വിറ്റൊഴിയല്‍ പ്രതിഭാസം മൂലം ലെന്‍ഡര്‍മാര്‍ ഡീലുകള്‍ പുനഃക്രമീകരിക്കാനുള്ള തിരക്കിലാണ്. 

ഒരാഴ്ചയ്ക്കിടെ രണ്ട് തവണയാണ് ബാര്‍ക്ലേസ് മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയര്‍ത്തിയത്. മിഡില്‍ ഈസ്റ്റ് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ബേസ് റേറ്റ് ഉയര്‍ത്തുമെന്ന ആശങ്കയിലാണ് ലെന്‍ഡര്‍മാര്‍ പുതിയ നീക്കം നടത്തുന്നത്. 

5 ശതമാനത്തില്‍ താഴെ ലഭിച്ചിരുന്ന രണ്ട് വര്‍ഷത്തെ ഫിക്‌സഡ് മോര്‍ട്ട്‌ഗേജുകളുടെ എണ്ണം സെപ്റ്റംബര്‍ ആദ്യ 630 ആയിരുന്നുവെങ്കില്‍ ഇപ്പോള്‍ അത് കേവലം അഞ്ചായാണ് ചുരുങ്ങിയിരിക്കുന്നതെന്ന് മണിഫാക്ട്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

അഞ്ച് വര്‍ഷത്തെ ഫിക്‌സുകള്‍ ഇതേ കാലയളവില്‍ 638 എന്നതില്‍ നിന്നും കേവലം ഏഴായാണ് ചുരുങ്ങിയത്. ഇപ്പോള്‍ ലഭ്യമായ ഏറ്റവും ലാഭകരമായ അഞ്ച് വര്‍ഷത്തെ ഡീല്‍ സ്‌കിപ്ടണ്‍ ബില്‍ഡിംഗ് സൊസൈറ്റിയുടെ 4.91 ശതമാനത്തിന്റേതാണ്. ഇതിന് 1995 പൗണ്ട് കംപ്ലീഷന്‍ ഫീയുണ്ട്. 

യോര്‍ക്ക്ഷയര്‍ ബില്‍ഡിംഗ് സൊസൈറ്റിയുടെ 4.93 ശതമാനത്തിന്റെ അഞ്ച് വര്‍ഷ ഡീലില്‍ 1495 പൗണ്ടും ഫീയാണുള്ളത്. എന്നാല്‍ ഇത് രണ്ട് 40% ഡെപ്പോസിറ്റുമായി വീട് വാങ്ങാന്‍ ഒരുങ്ങുന്നവര്‍ക്കുള്ളതാണ്. 

ശരാശരി നിരക്കുകള്‍ നോക്കുമ്പോള്‍ രണ്ട് വര്‍ഷത്തെ ഫിക്‌സഡ് മോര്‍ട്ട്‌ഗേജ് 5.93 ശതമാനത്തിലും, അഞ്ച് വര്‍ഷത്തെ ഫിക്‌സഡ് 5.95 ശതമാനത്തിലുമാണ് ഇപ്പോള്‍ വിപണിയിലുള്ളതെന്നും മണിഫാക്‌സ് കൂട്ടിച്ചേര്‍ക്കുന്നു. പണപ്പെരുപ്പം തലപൊക്കുമ്പോള്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് വര്‍ദ്ധിപ്പിക്കുമെന്ന ആശങ്കയും മറുഭാഗത്തുണ്ട്. 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.