
















മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യത്തിന്റെ റാലിക്കിടെ രാഹുല്‍ഗാന്ധിയുടെ ഇടപെടല്‍ ശ്രദ്ധേയമായിരുന്നു. സമരം ഡല്‍ഹി പൊലീസ് തടഞ്ഞെങ്കിലും എട്ടു മണിക്കൂറോളം ആകാശവാണി ഭവനില്‍ ധര്‍ണയിരുന്ന രാഹുലിനെ പിന്നീട് ബലമായി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ശ്രദ്ധേയമായ സമരത്തിന് പിന്നാലെ രാഹുല്‍ഗാന്ധി ഉച്ചയ്ക്ക് കഴിച്ച ഭക്ഷണത്തിന്റെ പേരില്‍ സമൂഹ മാധ്യമങ്ങളില്‍ വിദ്വേഷ പ്രചാരണം നിറയുകയാണ്.
സമരത്തിനിടെ രാഹുല്‍ഗാന്ധി റോള്‍ കഴിക്കുന്നതിന്റെ വീഡിയോയാണ് വൈറലാകുന്നത്. രാഹുലിനൊപ്പം സമരത്തിലുള്ള പ്രവര്‍ത്തകരും ഇതേ ഭക്ഷണം കഴിക്കുന്നത് കാണാം. ഡല്‍ഹിയിലെ പ്രസിദ്ധമായ ഖാന്‍ ചാച്ചായില്‍ നിന്നും വരുത്തിയ ഭക്ഷണമാണ് ആകാശവാണി ഭവനില്‍ ധര്‍ണയിരുന്ന രാഹുല്‍ഗാന്ധിയും സഹപ്രവര്‍ത്തകരും കഴിച്ചത്. എന്നാല്‍ ഇത് ചിക്കന്‍ റോളായിരുന്നുവെന്നും ഹിന്ദുവിശ്വാസപ്രകാരമുള്ള പിതൃപക്ഷ എന്ന പുണ്യമാസത്തില്‍ രാഹുല്‍ നോണ്‍വെജ് വിഭവം കഴിച്ചു എന്നുമാണ് എക്‌സിലെ കുറിപ്പ്.
ഹിന്ദു ആചാരപ്രകാരം പിതൃക്കള്‍ക്ക് തര്‍പ്പണം ചെയ്യുന്നതിനായുള്ള 16 ദിവസത്തെ വിശുഗ്ഘ കാലയളവാണ് പിതൃപക്ഷം. ഹിന്ദുവായ രാഹുല്‍ഗാന്ധി പിതൃപക്ഷ സമയത്ത് എങ്ങനെ നോണ്‍വെജ് ഭക്ഷണം കഴിച്ചു എന്നാണ് സമൂഹ മാധ്യമങ്ങളിലെ ചോദ്യം.
പിതൃപക്ഷ മാസത്തിലെ ചൊവ്വാഴ്ച രാഹുല്‍ഗാന്ധി മാംസാഹാരം കഴിച്ചെന്നും ഗാന്ധി കുടുംബം ' ഹിന്ദു ദ്രോഹി'കളാണെന്ന് ഫ്യൂറര്‍ എന്ന എക്‌സ് അക്കൗണ്ട് ആക്ഷേപിക്കുന്നത്.
രാഹുലിനെ വിമര്‍ശിച്ചും അനുകൂലിച്ചും പോസ്റ്റുകളുമുണ്ട്.