
















ഫ്‌ളൈ ദുബായ് വിമാന ദുരന്തം തടഞ്ഞ ഇന്ത്യന്‍ പൈലറ്റ് സ്മിത് മച്ചാറിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുരുതരമായി പരിക്കേറ്റിട്ടും മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കാനായി അദ്ദേഹം അപാരമായ ധൈര്യവും നിശ്ചയ ദാര്‍ഢ്യവുമാണ് പ്രകടിപ്പിച്ചത്. അദ്ദേഹത്തിന്റെ ധീരത നൂറുകണക്കിന് പേരുടെ ജീവന്‍ രക്ഷിക്കുകയും വലിയ ദുരന്തത്തെ തടയുകയും ചെയ്തു. ഇന്ത്യ നിങ്ങളെയോര്‍ത്ത് അഭിമാനിക്കുന്നു. അതിവേഗം സുഖം പ്രാപിക്കട്ടെയെന്നും ശക്തിക്കും ആരോഗ്യത്തിനുമായി പ്രാര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു.
ദുബായില്‍ നിന്ന് ഇസ്രയേല്‍ തലസ്ഥാനമായ ടെല്‍ അവീവിലേക്ക് പറന്ന ഫ്‌ളൈ ദുബായ് വിമാനത്തിലാണ് ബുധനാഴ്ച നടുക്കുന്ന സംഭവങ്ങള്‍ അരങ്ങേറിയത്. വിമാനത്തിലെ ഒമാന്‍ പൗരന്മാര പൈലറ്റുമാരില്‍ ഒരാള്‍ സഹ പൈലറ്റിനെ ആക്രമിക്കുകയും കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്യുകയായിരുന്നു. പൈലറ്റ് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നുവെന്നും വിമാനം ഇടിച്ചിറക്കാന്‍ ശ്രമിച്ചെന്നുമാണ് യാത്രക്കാര്‍ പറയുനനത്. ക്യാപ്റ്റന്‍ മച്ചാറിന് ഗുരുതരമായി പരിക്കേറ്റു. തുടര്‍ന്ന് യാത്രക്കാരും ജീവനക്കാരും ചേര്‍ന്ന് അക്രമിയായ പൈലറ്റിനെ കീഴ്‌പ്പെടുത്തി. വിമാനത്തിനുള്ളില്‍ യാത്രക്കാരായി ഉണ്ടായിരുന്ന മറ്റ് രണ്ടു പൈലറ്റുമാര്‍ വിമാന നിയന്ത്രണം ഏറ്റെടുത്ത് സുരക്ഷിതമായി വിമാനം തിരിച്ചിറക്കുകയായിരുന്നു.