CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
23 Minutes 28 Seconds Ago
Breaking Now

കോ പൈലറ്റ് ഹമാം പ്രാര്‍ത്ഥിക്കാനെന്ന വ്യാജേന എഴുന്നേറ്റ് പിന്നില്‍ നിന്ന് ആക്രമിച്ചു; കാഴ്ച മങ്ങി; വെളിപ്പെടുത്തി സ്മിത്ത് മച്ചാര്‍

തുടര്‍ച്ചയായി പ്രഹരങ്ങള്‍ ഏറ്റുവാങ്ങിയതോടെയാണ് ആക്രമണം വിമാനത്തില്‍ നിന്നുള്ളതല്ലെന്നും കോക്ക്പിറ്റിലുണ്ടായിരുന്ന സഹപൈലറ്റാണ് തന്നെ ആക്രമിക്കുന്നതെന്നും മനസ്സിലായതെന്ന് അദ്ദേഹം വ്യക്തമാക്കി.

34,000 അടി ഉയരത്തില്‍ 174 യാത്രക്കാരുമായി ഫ്‌ലൈദുബായ് വിമാനത്തില്‍ പറക്കുന്നതിനിടെ കോക്ക്പിറ്റില്‍ നേരിട്ട ആക്രമണത്തിന്റെ ഞെട്ടിക്കുന്ന അനുഭവം പങ്കുവെച്ച് വിമാനത്തിന്റെ ക്യാപ്റ്റന്‍ സ്മിത്ത് മച്ചാര്‍. ഒമാനി സഹപൈലറ്റ് തലയുടെ പിന്നില്‍ ശക്തമായി പ്രഹരിച്ചതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷഭരിതമായ നിമിഷങ്ങളാണ് അദ്ദേഹം വിവരിച്ചത്.

ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായുള്ള സംഭാഷണത്തിനിടെയാണ് മച്ചാര്‍ സംഭവത്തെക്കുറിച്ച് വിശദീകരിച്ചത്. സഹപൈലറ്റ് പ്രാര്‍ഥിക്കാനായി എഴുന്നേറ്റുനിന്നപ്പോള്‍, അദ്ദേഹത്തോടുള്ള ബഹുമാനാര്‍ത്ഥം താന്‍ പിന്നിലേക്ക് നോക്കാതെ മുന്നോട്ടുതന്നെ നോക്കിയിരിക്കുകയായിരുന്നുവെന്ന് മച്ചാര്‍ പറഞ്ഞു. എന്നാല്‍, ഏതാനും മിനിറ്റുകള്‍ക്കുശേഷം തലയുടെ പിന്നില്‍ ശക്തമായൊരു പ്രഹരം അനുഭവപ്പെടുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

''ഇതൊരു സാധാരണ വിമാന സര്‍വീസായിരുന്നു. സഹപൈലറ്റിന് പ്രാര്‍ഥിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പല നാട്ടുകാരും അങ്ങനെ ചെയ്യാറുണ്ട്. അദ്ദേഹം പ്രാര്‍ഥിക്കുന്നതിനിടെ, ബഹുമാനാര്‍ത്ഥം ഞാന്‍ പിന്നിലേക്ക് നോക്കാതെ മുന്നോട്ടുതന്നെ നോക്കിയിരുന്നു. പെട്ടെന്ന്, ഏകദേശം നാലോ അഞ്ചോ മിനിറ്റുകള്‍ക്കുശേഷം, എന്റെ തലയുടെ പിന്നില്‍ ശക്തമായൊരു പ്രഹരമേറ്റു,'' മച്ചാര്‍ പറഞ്ഞു.

വിമാനത്തിന് എന്തെങ്കിലും വലിയ തകരാര്‍ സംഭവിച്ചുവെന്നാണ് ആദ്യം കരുതിയതെന്നും ക്യാപ്റ്റന്‍ പറഞ്ഞു. എന്നാല്‍, തുടര്‍ച്ചയായി പ്രഹരങ്ങള്‍ ഏറ്റുവാങ്ങിയതോടെയാണ് ആക്രമണം വിമാനത്തില്‍ നിന്നുള്ളതല്ലെന്നും കോക്ക്പിറ്റിലുണ്ടായിരുന്ന സഹപൈലറ്റാണ് തന്നെ ആക്രമിക്കുന്നതെന്നും മനസ്സിലായതെന്ന് അദ്ദേഹം വ്യക്തമാക്കി.

സഹപൈലറ്റിനെ തടയാന്‍ ശ്രമിക്കുന്നതിനിടെ കാഴ്ച മങ്ങിത്തുടങ്ങിയതായും മച്ചാര്‍ പറഞ്ഞു. ആദ്യ ആക്രമണത്തിന് പിന്നാലെ കോക്ക്പിറ്റിന്റെ വാതില്‍ തുറക്കാന്‍ ശ്രമിച്ചെങ്കിലും സഹപൈലറ്റ് അത് അടച്ചുപൂട്ടി. തുടര്‍ന്ന് തറയിലേക്ക് വീണതായും ക്യാപ്റ്റന്‍ വിശദീകരിച്ചു.

'എനിക്ക് അവസാനമായി ഒരു പോരാട്ടം കൂടി ബാക്കിയുണ്ടായിരുന്നു. അത് വ്യക്തിപരമായ പോരാട്ടമായിരുന്നോ മറ്റുള്ളവര്‍ക്കുവേണ്ടിയുള്ളതായിരുന്നോ എന്നത് പ്രശ്‌നമല്ല. ഞാന്‍ അത് ചെയ്യേണ്ടിയിരുന്നു. ചെയ്തില്ലെങ്കില്‍ ഞാന്‍ മരിക്കുമായിരുന്നു. അതിനാല്‍, എന്റെ കൈവശമുണ്ടായിരുന്ന മുഴുവന്‍ ശക്തിയും ഉപയോഗിച്ച് വാതില്‍ തുറക്കാന്‍ ഞാന്‍ ശ്രമിച്ചു. ഭാഗ്യവശാല്‍, അകത്തുണ്ടായിരുന്നവര്‍ ഇടപെടാന്‍ തയ്യാറായി നില്‍ക്കുകയായിരുന്നു. അവര്‍ നിയന്ത്രണം ഏറ്റെടുത്തു. ബാക്കിയെല്ലാം നിങ്ങള്‍ക്കറിയാം,'' മച്ചാര്‍ പറഞ്ഞു.

കോക്ക്പിറ്റ് വാതിലില്‍ തിരിച്ച് തുറക്കാവുന്ന സംവിധാനമാണ് ഉണ്ടായിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

 




കൂടുതല്‍വാര്‍ത്തകള്‍.