CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 41 Minutes 40 Seconds Ago
Breaking Now

ബസില്‍ യുവതിയോട് എംഎല്‍എയുടെ മോശം പെരുമാറ്റമെന്ന് ആരോപണം; വിമര്‍ശനം

എംഎല്‍എ എന്തിനാണ് പെണ്‍കുട്ടിയുടെ കൈ പിടിച്ചതെന്ന് ചോദിച്ച ബിആര്‍എസ് നേതാവ് ആര്‍.എസ്. പ്രവീണ്‍ കുമാര്‍, വനിതാ കമ്മിഷന്‍ വിഷയത്തില്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.

തെലങ്കാനയിലെ കോണ്‍ഗ്രസ് എംഎല്‍എ മാല്‍റെഡ്ഡി രംഗ റെഡ്ഡിക്കെതിരെ ബസില്‍ യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണം. ഇബ്രാഹിംപട്ടണം എംഎല്‍എയായ രംഗ റെഡ്ഡി ഓടുന്ന ആര്‍ടിസി ബസില്‍ വിദ്യാര്‍ഥിനികളുമായി സംസാരിക്കുന്നതിനിടെയാണ് വിവാദത്തിനിടയാക്കിയ സംഭവം.'മഹാലക്ഷ്മി' സൗജന്യ ബസ് പദ്ധതിയെക്കുറിച്ച് വിദ്യാര്‍ഥിനികളോട് സംസാരിക്കുന്നതിനിടെ ഒരു പെണ്‍കുട്ടിയുടെ കൈ പിടിക്കുന്നതും യുവതി അകന്നു മാറാന്‍ ശ്രമിക്കുന്നതും വിഡിയോയില്‍ കാണാമെന്നാണ് റിപ്പോര്‍ട്ടുകള്‍. സൗജന്യ യാത്രയിലൂടെ പ്രതിവര്‍ഷം ഏകദേശം 45,000 രൂപ ലാഭിക്കാന്‍ കഴിയുന്നുണ്ടെന്ന് വിദ്യാര്‍ഥിനികള്‍ എംഎല്‍എയോട് പറഞ്ഞിരുന്നു.

സംഭവത്തില്‍ പ്രതിപക്ഷമായ ബിആര്‍എസ് ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. എംഎല്‍എ എന്തിനാണ് പെണ്‍കുട്ടിയുടെ കൈ പിടിച്ചതെന്ന് ചോദിച്ച ബിആര്‍എസ് നേതാവ് ആര്‍.എസ്. പ്രവീണ്‍ കുമാര്‍, വനിതാ കമ്മിഷന്‍ വിഷയത്തില്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.

അതേസമയം, ആരോപണം മാല്‍റെഡ്ഡി രംഗ റെഡ്ഡി നിഷേധിച്ചു. വിദ്യാര്‍ഥികളോട് പിതൃതുല്യമായ വാത്സല്യത്തോടെയാണ് സംസാരിച്ചതെന്നും ബസ് വളവ് തിരിയുന്നതിനിടെ സംഭവിച്ച കാര്യങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും അദ്ദേഹം വിശദീകരിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.