CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 42 Minutes 53 Seconds Ago
Breaking Now

വേദനിക്കുന്ന കോടീശ്വരനെ മമ്മൂട്ടി അവതരിപ്പിക്കുമ്പോഴാണ് അതിലൊരു പുതുമ തോന്നുക, മോഹന്‍ലാല്‍ ആണെങ്കില്‍ തോന്നില്ല ; കമല്‍

മമ്മൂട്ടിയുടെ വ്യത്യസ്തമായ വേഷങ്ങളിലൊന്നായിരുന്നു 'അഴകിയ രാവണ'നിലെ ശങ്കര്‍ദാസ്. ആ കഥാപാത്രത്തെ മമ്മൂട്ടി അവതരിപ്പിച്ചതിനെക്കുറിച്ച് സംവിധായകന്‍ കമല്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. വേദനിക്കുന്ന കോടീശ്വരനെ മമ്മൂട്ടി അവതരിപ്പിക്കുമ്പോഴാണ് അതിലൊരു പുതുമ തോന്നുന്നതെന്നും ശങ്കര്‍ ദാസിനെ മോഹന്‍ലാല്‍ അവതരിപ്പിക്കുമ്പോള്‍ അതിലൊരു പുതുമയുണ്ടാകില്ലെന്നും കമല്‍ പറഞ്ഞു.ട

'പൊങ്ങച്ചക്കാരനായിട്ടുള്ള താനാണ് വലുതെന്ന് വിചാരിക്കുന്ന കഥാപാത്രമായിരുന്നു അത്. ആ കാലത്ത് മമ്മൂട്ടിയുടെ ഒരു ഇമേജ് അങ്ങനെയാണെന്ന് എല്ലാവരും പറഞ്ഞുണ്ടാക്കിയിട്ടുണ്ടായിരുന്നു. അതൊരു പരദൂഷണമായിട്ടാണ് എനിക്ക് തോന്നുന്നത്. യഥാര്‍ത്ഥത്തില്‍ പുള്ളി അങ്ങനെയൊന്നുമല്ല'.

'അദ്ദേഹം വളരെ ശുദ്ധനായിട്ടുള്ള ഒരു മനുഷ്യനാണ്. വേദനിക്കുന്ന കോടീശ്വരനായിട്ട് അദ്ദേഹം അഭിനയിക്കുകയായിരുന്നു. ഞങ്ങള്‍ ഈ കഥ ഉണ്ടാക്കി ആദ്യം കേള്‍പ്പിച്ചത് പ്രൊഡ്യൂസറെ ആയിരുന്നു. ഈ കഥാപാത്രത്തിന് നല്ലത് മോഹന്‍ലാല്‍ അല്ലേ എന്ന് അദ്ദേഹം ചോദിച്ചു. മമ്മൂട്ടിയെ ആ കാരക്ടറായിട്ട് ആര്‍ക്കും അം?ഗീകരിക്കാന്‍ പറ്റിയിരുന്നില്ല', കമല്‍ പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.