CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Minutes 35 Seconds Ago
Breaking Now

പാര്‍ക്കിലേക്ക് വന്നുപോകരുത്! ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ പാര്‍ക്കില്‍ എത്തിയതിനെ ചോദ്യം ചെയ്ത് വിജിലന്റ് ഗ്രൂപ്പ്; സ്ത്രീകളെയും, കുട്ടികളെയും സംരക്ഷിക്കാനെന്ന് വാദം; വിവാദമായതോടെ വീഡിയോ ഡിലീറ്റ് ചെയ്തു

സംഭവത്തെ കുറിച്ച് റിപ്പോര്‍ട്ട് ലഭിച്ചതായും, നടപടി ഉണ്ടാകുമെന്നും വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് പോലീസ്

ബ്രിട്ടനിലെ പൊതുപാര്‍ക്കിലെത്തിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ചോദ്യം ചെയ്തും, ഭീഷണിപ്പെടുത്തിയും, വീട്ടിലേക്ക് പോകാനും ആവശ്യപ്പെട്ട് സ്വയം പ്രഖ്യാപിത വിജിലന്റ് ഗ്രൂപ്പ്. പാര്‍ക്കിലേക്ക് വന്നുപോകരുതെന്ന് ഭീഷണിപ്പെടുത്തുന്ന വീഡിയോ പുറത്തുവന്നതോടെ നടത്തിയത് വംശീയമായ അതിക്രമമാണെന്ന വിവാദം ആളിക്കത്തുകയാണ്. 

ചെംസ്ലി വുഡ് പാട്രിയറ്റ്‌സ് എന്ന സ്വയം പ്രഖ്യാപിത ഗ്രൂപ്പാണ് വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സിലെ മെറിഡിയന്‍ പാര്‍ക്കില്‍ രാത്രി പട്രോളിംഗ് നടത്തിയത്. സ്ത്രീകളെയും, കുട്ടികളെയും സംരക്ഷിക്കാനെന്ന പേരിലായിരുന്നു ഇത്. എന്നാല്‍ ആളുകളുടെ വംശം നോക്കിയാണ് ഗ്രൂപ്പ് പ്രവര്‍ത്തിച്ചതെന്ന് പ്രാദേശിക ആക്ടിവിസ്റ്റുകള്‍ കുറ്റപ്പെടുത്തി. Self-Appointed Patrol Group Criticised For Stopping Indian Students In UK  Park

പാര്‍ക്കിലുണ്ടായിരുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെയാണ് ഇവര്‍ ചോദ്യം ചെയ്തത്. ഇംഗ്ലണ്ടിന് എന്തിന് വന്നെന്ന തരത്തിലായിരുന്നു ചോദ്യങ്ങള്‍. ബര്‍മിംഗ്ഹാമില്‍ നിന്നും സന്ദര്‍ശനത്തിന് വന്നവരും, രണ്ട് വര്‍ഷത്തോളമായി പ്രദേശത്ത് താമസിക്കുന്നവരും ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ കൂട്ടത്തിലുണ്ടായി. എന്നാല്‍ പാര്‍ക്കിലേക്ക് വന്നുപോകരുതെന്നാണ് സംഘം ഇവരെ ഭീഷണിപ്പെടുത്തിയത്. 

രാത്രയില്‍ പുരുഷന്‍മാരെ പാര്‍ക്കില്‍ കണ്ടപ്പോള്‍ ചോദ്യം ചെയ്തതാണെന്നും, പാര്‍ക്ക് കുട്ടികള്‍ക്കും, കുടുംബങ്ങള്‍ക്കും ഉള്ളതാണെന്നും ഗ്രൂപ്പ് വാദിച്ചു. എന്നാല്‍ വീഡിയോ വിവാദത്തിന് തിരികൊളുത്തിയതോടെ ഇത് പിന്‍വലിക്കുകയും ചെയ്തു. 

തൊലിയുടെ നിറത്തിന്റെ പേരില്‍  ഇത്തരത്തില്‍ ആളുകളെ ലക്ഷ്യം വെയ്ക്കുന്നതിന് യാതൊരു ന്യായീകരണവും ഇല്ലെന്ന് മുന്‍ കൗണ്‍സിലറും, കമ്മ്യൂണിറ്റി ആക്ടിവിസ്റ്റുമായ ശേഷ് ശേഷാഭട്ടര്‍ പറഞ്ഞു. സംഭവത്തെ കുറിച്ച് റിപ്പോര്‍ട്ട് ലഭിച്ചതായും, നടപടി ഉണ്ടാകുമെന്നും വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് പോലീസ് വ്യക്തമാക്കി. 




കൂടുതല്‍വാര്‍ത്തകള്‍.