CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Minutes 27 Seconds Ago
Breaking Now

യുകെയില്‍ വിദേശ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നത് 'അവസാനിക്കുമോ'? ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഓഫര്‍ ചെയ്ത അഡ്മിഷനുകള്‍ പിന്‍വലിച്ച് യൂണിവേഴ്‌സിറ്റികള്‍; വിസകള്‍ നിരാകരിക്കുന്നത് വര്‍ദ്ധിക്കുന്നു

വിസ കിട്ടാതെ പോകുന്ന പ്രതിസന്ധി ഒഴിവാക്കാന്‍ ചില യൂണിവേഴ്‌സിറ്റികള്‍ അപേക്ഷകരുടെ ഓഫര്‍ തന്നെ പിന്‍വലിക്കുകയാണ്

യുകെയില്‍ പഠിച്ച് ജോലി നേടാമെന്ന മോഹമൊക്കെ ഇപ്പോള്‍ പലരും മറന്ന് കഴിഞ്ഞു. അതിനിടയിലാണ് യുകെയില്‍ പഠിക്കാന്‍ കഴിയുമോയെന്ന സംശയം ഉയരുന്നത്. ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന അഡ്മിഷന്‍ ഓഫറുകള്‍ യുകെ യൂണിവേഴ്‌സിറ്റികള്‍ വന്‍തോതില്‍ പിന്‍വലിക്കാന്‍ തുടങ്ങിയതോടെയാണ് ആശങ്ക രൂക്ഷമാകുന്നത്. 

ഇന്ത്യക്ക് പുറമെ പാകിസ്ഥാന്‍, നൈജീരിയ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികളുടെയും ഓഫറുകള്‍ പിന്‍വലിക്കപ്പെടുന്നുണ്ട്. എന്നാല്‍ ഇത് യുകെ ഗവണ്‍മെന്റിന്റെ അടുത്ത വിസാ നിയന്ത്രണങ്ങള്‍ക്ക് മുന്നോടിയായാണെന്ന ആശങ്കയാണ് ഉയരുന്നത്. 

ഈ രീതിയില്‍ വിദേശ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഓഫര്‍ നിഷേധിക്കുന്നത് വഴി വിദേശ വിദ്യാര്‍ത്ഥികള്‍ യുകെ യൂണിവേഴ്‌സിറ്റികളിലേക്ക് സമ്പൂര്‍ണ്ണ നിരോധനം വരുമെന്നാണ് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ജൂണ്‍ 1 മുതല്‍ വിസ തള്ളുന്നതിന്റെ നിരക്ക് ഓരോ സ്ഥാപനവും 5 ശതമാനത്തില്‍ താഴെ നിര്‍ത്തണമെന്നാണ് നിയമം. ഈ പരിധിയില്‍ നിര്‍ത്താന്‍ പരാജയപ്പെടുന്ന യൂണിവേഴ്‌സിറ്റികള്‍ക്കെതിരെ നടപടി വരികയും, സ്റ്റുഡന്റ് സ്‌പോണ്‍സര്‍ ലൈസന്‍സ് നഷ്ടപ്പെടാന്‍ കാരണമാകുകയും ചെയ്യുമെന്നാണ് ഭീഷണി. 

വിസ കിട്ടാതെ പോകുന്ന പ്രതിസന്ധി ഒഴിവാക്കാന്‍ ചില യൂണിവേഴ്‌സിറ്റികള്‍ അപേക്ഷകരുടെ ഓഫര്‍ തന്നെ പിന്‍വലിക്കുകയാണ്. യൂണിവേഴ്‌സിറ്റി ഓഫര്‍ ലഭിച്ചെങ്കില്‍ മാത്രമാണ് വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് സ്റ്റഡി വിസയ്ക്ക് അപേക്ഷിക്കാന്‍ കഴിയുക. ഫലത്തില്‍ ഓഫര്‍ പിന്‍വലിക്കുന്നതോടെ വിസാഅപേക്ഷയും റദ്ദാകും. യുകെ ഹോം ഓഫീസ് ഡാറ്റ പ്രകാരം 2026-ലെ ആദ്യ പകുതിയില്‍ യുകെ സ്റ്റഡി വിസ അപേക്ഷ പിന്‍വലിച്ചത് 10.5 ശതമാനത്തിലാണ്. കഴിഞ്ഞ വര്‍ഷം ഇത് കേവലം 2.3% മാത്രമായിരുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.