CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
53 Minutes 26 Seconds Ago
Breaking Now

ബാപ്പ രക്ഷിക്കുമോ സുഹൈലേ ? മൂന്നുപേരുടെ മരണത്തിനിടയാക്കിയ നെടുമ്പാശ്ശേരി അപകടത്തില്‍ നരഹത്യാ കേസ് ചുമത്തി കേസ്

പ്രതി മദ്യപിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. ഇയാള്‍ മദ്യപിച്ച ബാറുകളിലും അപകടം നടന്ന സ്ഥലത്തും തെളിവെടുപ്പ് നടത്തും.

നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് റോഡില്‍ മൂന്നു ജീവനുകള്‍ നഷ്ടമായ അപകടത്തില്‍ മുഖ്യപ്രതി സുഹൈലിനെതിരെ നരഹത്യക്ക് കേസ്. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ് അപേക്ഷ നല്‍കി.

അപകടം നടന്നയുടന്‍ വാഹനത്തിന്റെ വാതില്‍ തുറക്കാന്‍ ശ്രമിച്ച നാട്ടുകാരോട് സുഹൈല്‍ പറഞ്ഞ വാക്കുകള്‍ ഞെട്ടിക്കുന്നതായിരുന്നു. എല്ലാം എന്റെ ബാപ്പ നോക്കിക്കോളും എന്നായിരുന്നു. മൂന്നു പേര്‍ മരിച്ചിട്ടും ഒരു കൂസലില്ലാതെ പോകുന്ന പ്രതിയുടെ പ്രവര്‍ത്തി വന്‍ രോഷത്തിന് ഇടയാക്കുകയും ചെയ്തിരുന്നു.

പ്രതി മദ്യപിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. ഇയാള്‍ മദ്യപിച്ച ബാറുകളിലും അപകടം നടന്ന സ്ഥലത്തും തെളിവെടുപ്പ് നടത്തും. സുഹൈലിന്റെ രക്ത സാമ്പിള്‍ ലാബ് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം ലഭിച്ച ശേഷം കൂടുതല്‍ നടപടിയെന്നാണ് പൊലീസ് പറയുന്നത്. സുഹൈലിന്റെ കൂടെയുണ്ടായിരുന്നവരെ കോടതി റിമാന്‍ഡ് ചെയ്തു. ഇവരും ലഹരി ഉപയോഗിച്ചിരുന്നോ എന്നു പരിശോധിക്കും. പ്രതികളെ കാക്കനാട് ബോസ്റ്റല്‍ സ്‌കൂളിലേക്കാണ് അയച്ചിരിക്കുന്നത്.

സുഹൈലിന്റെ ലൈസന്‍സ് റദ്ദാക്കിയിരുന്നു. അതിവേഗത്തില്‍ വാഹനമോടിക്കുന്ന ദൃശ്യങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. വാഹനത്തിന്റെ ഇവന്റ് ഡേറ്റാ റെക്കോര്‍ഡറും പരിശോധിക്കും.

സാമ്പത്തിക ശേഷിയും സ്വാധീനവുമുള്ള ആളായതിനാല്‍ സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും സാധ്യതയുണ്ടെന്നാണ് പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. മൂന്നു ജീവനുകളെടുത്ത സുഹൈലിനെതിരെ വന്‍ രോഷമാണ് ഉയരുന്നത്. മദ്യലഹരിയില്‍ അമിത വേഗത്തിലോടിച്ച വാഹനമാണ് മൂന്നു മരണത്തിനിടയാക്കിയത്.




കൂടുതല്‍വാര്‍ത്തകള്‍.