CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Minutes 42 Seconds Ago
Breaking Now

18 മാസത്തെ കാത്തിരിപ്പിനൊടുവില്‍ എന്‍എച്ച്എസിന് ബുദ്ധി ഉദിച്ചു; സ്ത്രീകളുടെ വാര്‍ഡില്‍ ട്രാന്‍സ് സ്ത്രീകളെ പ്രവേശിപ്പിക്കുന്നത് നിര്‍ത്താന്‍ ആശുപത്രികള്‍ക്ക് നിര്‍ദ്ദേശം; നീക്കം കോടതി വിധി വന്ന് മാസങ്ങള്‍ക്ക് ശേഷം

എന്‍എച്ച്എസില്‍ സ്ത്രീകളുടെ വാര്‍ഡുകളില്‍ സ്വയം സ്ത്രീയെന്ന് അവകാശപ്പെട്ട് പുരുഷന്‍മാരായി ജനിച്ചവര്‍ എത്തുന്ന സ്ഥിതി ഉണ്ടായിരുന്നു

സ്ത്രീയായി ജനിച്ചവരാണ് യഥാര്‍ത്ഥ സ്ത്രീകളെന്ന സുപ്രീംകോടതി വിധിക്ക് ശേഷം 18 മാസം പിന്നിടുമ്പോള്‍ ട്രാന്‍സ് സ്ത്രീകളെ വനിതാ വാര്‍ഡുകളില്‍ പ്രവേശിപ്പിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്താന്‍ ആശുപത്രികള്‍ക്ക് നിര്‍ദ്ദേശം നല്‍കി എന്‍എച്ച്എസ് മേധാവികള്‍. 

സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ എന്‍എച്ച്എസ് പുതിയ ഗൈഡന്‍സ് പുറത്തിറക്കി. ഇതിലാണ് 'ബയോളജിക്കല്‍ സെക്‌സ്' അടിസ്ഥാനമാക്കി രോഗികള്‍ക്ക് അക്കൊമഡേഷന്‍ നല്‍കാന്‍ ജീവനക്കാരോട് ആവശ്യപ്പെട്ടിരിക്കുന്നത്. 2019-ലെ നയം അപ്പാടെ തിരുത്തിയാണ് പുതിയ ഗൈഡന്‍സ്. ഒരു വ്യക്തിയുടെ ലിംഗപരമായ ഐഡന്‍ഡിറ്റി ഹെല്‍ത്ത്‌കെയര്‍ ജീവനക്കാര്‍ ബഹുമാനിക്കണമെന്നായിരുന്നു മുന്‍പത്തെ നിലപാട്. 

പുതിയ ഗൈഡന്‍സ് സ്വാഗതം ചെയ്യുന്നതായി വനിതാവകാശ ഗ്രൂപ്പുകള്‍ പറഞ്ഞു. എന്നിരുന്നാലും ചില വോക്ക് ട്രസ്റ്റുകള്‍ നിയമം തെറ്റിക്കുന്നത് തുടരുകയോ, നടപ്പാക്കല്‍ വൈകിക്കുകയോ ചെയ്യുമെന്ന് ഇവര്‍ ആശങ്ക പ്രകടിപ്പിച്ചു. 2025 ഏപ്രിലിലാണ് ജന്മനാ സ്ത്രീയായി പിറന്നവരെയാണ് സ്ത്രീകളായി പരിഗണിക്കേണ്ടതെന്ന് സുപ്രീംകോടതി വിധി വന്നത്. ഇതേത്തുടര്‍ന്ന് ഇക്വാളിറ്റി & ഹ്യൂമന്‍ റൈറ്റ്‌സ് കമ്മീഷന്‍ ഗൈഡന്‍സും തിരുത്തി. 

എന്‍എച്ച്എസില്‍ സ്ത്രീകളുടെ വാര്‍ഡുകളില്‍ സ്വയം സ്ത്രീയെന്ന് അവകാശപ്പെട്ട് പുരുഷന്‍മാരായി ജനിച്ചവര്‍ എത്തുന്ന സ്ഥിതി ഉണ്ടായിരുന്നു. കൂടാതെ എന്‍എച്ച്എസില്‍ വനിതാ ജീവനക്കാര്‍ക്ക് വസ്ത്രം മാറാനുള്ള സൗകര്യങ്ങള്‍ ട്രാന്‍സ് സ്ത്രീകളും ഉപയോഗിക്കുന്നത് കേസുകളിലേക്ക് നയിക്കുകയും ചെയ്തു. 18 മാസത്തിനൊടുവില്‍ ഒരു മാറ്റത്തിന് എന്‍എച്ച്എസ് തയ്യാറായത് ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമെന്നാണ് കരുതുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.