CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Minutes 52 Seconds Ago
Breaking Now

റോയല്‍ മെയില്‍ തകര്‍ച്ചയുടെ വക്കില്‍; ഓരോ ആഴ്ചയും 300-ലേറെ ജോലിക്കാര്‍ രാജിവെയ്ക്കുന്നു; മുന്നറിയിപ്പുമായി പോസ്റ്റല്‍ ജോലിക്കാരുടെ യൂണിയന്‍; പ്രതിസന്ധി തുടര്‍ന്നാല്‍ ക്രിസ്മസ് കുളമാകും

ക്രിസ്മസ് ഡെലിവെറി ഏറുന്ന സമയത്ത് 22,000 താല്‍ക്കാലിക ജീവനക്കാരെ നിയോഗിക്കാനുള്ള ഒരുക്കത്തിലുമാണ്

റോയല്‍ മെയില്‍ തകര്‍ച്ചയുടെ വക്കിലാണെന്ന് മുന്നറിയിപ്പുമായി  പോസ്റ്റല്‍ ജീവനക്കാരുടെ യൂണിയന്‍. ഓരോ ആഴ്ചയിലും മുന്നൂറിലേറെ പോസ്റ്റ്മാനും, പോസ്റ്റ് വുമണും രാജിവെയ്ക്കുന്ന സാഹചര്യത്തില്‍ ക്രിസ്മസ് കാലം 'ദുഃസ്വപ്‌നങ്ങളുടേതായി' മാറുമെന്നാണ് സംഘടന വ്യക്തമാക്കുന്നത്. 

മാറ്റങ്ങള്‍ ഉണ്ടായില്ലെങ്കില്‍ റോയല്‍ മെയില്‍ സേവനങ്ങള്‍ 'ടൈം ബോംബ്' പോലെ എപ്പോള്‍ വേണമെങ്കില്‍ പൊട്ടാമെന്നാണ് കമ്മ്യൂണിക്കേഷന്‍സ് വര്‍ക്കേഴ്‌സ് യൂണിയന്‍ പറയുന്നത്. ദശകങ്ങളായി റോയല്‍ മെയിലിന്റെ സേവനങ്ങളുടെ മൂല്യം കുറഞ്ഞ് വരുന്നത് ബ്രാന്‍ഡിനെ മാത്രമല്ല, ജോലിക്കാരെയും ബാധിക്കുന്നതായി യൂണിയന്‍ ചൂണ്ടിക്കാണിക്കുന്നു. 

510 വര്‍ഷത്തെ സേവന പാരമ്പര്യമുള്ള റോയല്‍ മെയിലില്‍ നിലവില്‍ 83,000 പോസ്റ്റ്മാന്‍മാരുണ്ട്. ക്രിസ്മസ് ഡെലിവെറി ഏറുന്ന സമയത്ത് 22,000 താല്‍ക്കാലിക ജീവനക്കാരെ നിയോഗിക്കാനുള്ള ഒരുക്കത്തിലുമാണ്. ഇതിനിടെ 2027 അവസാനത്തോടെ 2500 ജോലികള്‍ വെട്ടിക്കുറയ്ക്കുമെന്ന് റോയല്‍ മെയിലും പ്രഖ്യാപിച്ചിട്ടുണ്ട്.

റോയല്‍ മെയില്‍ പ്രഖ്യാപിച്ചിട്ടുള്ള സേവനങ്ങളിലെ മാറ്റങ്ങള്‍ ഡെലിവെറി പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. ഇതിന്റെ ഭാഗമായി തന്നെയാണ് മെയില്‍ ജീവനക്കാരെ കുറയ്ക്കുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.