CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 49 Minutes 43 Seconds Ago
Breaking Now

യുഎസില്‍ മലയാളി യുവതികളെ കൊലപ്പെടുത്തിയ കേസില്‍ നിര്‍ണായക വഴിത്തിരിവ് ; അനില ബേബിയുടെ മാനസികാരോഗ്യ നിലയില്‍ സംശയമുയരുന്നു

കേസിന്റെ വിചാരണ നടപടികള്‍ കോടതി സ്‌റ്റേ ചെയ്തു.

മലയാളി സമൂഹത്തെ ആകെ ഞെട്ടിച്ച മില്‍പിറ്റാസ് ഇരട്ടകൊലപാതക കേസില്‍ നിര്‍ണായക വഴിത്തിരിവ്. പ്രതിയായ അനില ബേബിയുടെ മാനസിക ആരോഗ്യനിലയില്‍ പ്രതിഭാഗം അഭിഭാഷകന്‍ ഷോണ്‍ ജോര്‍ജ് കോടതിയില്‍ സംശയം പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന് കേസിന്റെ വിചാരണ നടപടികള്‍ കോടതി സ്‌റ്റേ ചെയ്തു.

മെന്റല്‍ ഹെല്‍ത്ത് കോടതിയായ ഡിപ്പാര്‍ട്ട്‌മെന്റ് 24 ല്‍ ഓണറബിള്‍ ജഡ്ജി മീഗന്‍ പിയാനോയുടെ മുമ്പാകെയാണ് അറ്റോര്‍ണി ഷോണ്‍ ജോര്‍ജ് ഹാജരായത്. കലിഫോര്‍ണിയ പീനല്‍കോഡ് 1398 അനുസരിച്ച് വിചാരണ നേരിടാനുള്ള മാനസിക ശേഷി പ്രതിക്കുണ്ടോ എന്ന കാര്യത്തില്‍ തനിക്ക് ഗുരുതര സംശയമുണ്ടെന്ന് അദ്ദേഹം കോടതിയെ ബോധിപ്പിച്ചു. കുറ്റകൃത്യം നടക്കുമ്പോഴുള്ള മാനസികാവസ്ഥയല്ല മറിച്ച് വിചാരണ നേരിടാന്‍ പ്രതിയ്ക്ക് മാനസികമായി പ്രാപ്തിയുണ്ടോയെന്ന് പരിശോധിക്കുന്നതാണ് ഈ നിയമ വകുപ്പ്.

പ്രതിഭാഗത്തിന്റെ ഈ പ്രസ്താവനയെ പ്രോസിക്യൂഷന്‍ പ്രതിനിധീകരിക്കുന്ന ജില്ലാ അറ്റോര്‍ണി എതിര്‍ത്തില്ല. പ്രോസിക്യൂഷന്റെ ഈ നിലപാടും കേസില്‍ നിര്‍ണായകമായി. ഇതേ തുടര്‍ന്ന് ജഡ്ജി മീഗന്‍ പിയാനോ ക്രമിനല്‍ നടപടിക്രമങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചുകൊണ്ട് ഉത്തരവിടുകയായിരുന്നു.

തുടര്‍ നടപടികളുടെ ഭാഗമായി പ്രതിയുടെ മാനസിക നില സമഗ്രമായി പരിശോധിക്കാന്‍ കോടതി രണ്ട് ഡോക്ടര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഈ ഡോക്ടര്‍മാര്‍ പ്രതിയെ പരിശോധിച്ച് അവരുടെ കണ്ടെത്തലുകളും മെഡിക്കല്‍ റിപ്പോര്‍ട്ടുകളും കോടതിയില്‍ സമര്‍പ്പിക്കും. ഈ റിപ്പോര്‍ട്ടുകള്‍ വിലയിരുത്തുന്നതിനായി കേസിന്റെ അടുത്ത വാദം കേള്‍ക്കല്‍ വരുന്ന ഡിസംബര്‍ 18 വെള്ളിയാഴ്ചയിലേക്ക് മാറ്റിയിരിക്കുകയാണ്.




കൂടുതല്‍വാര്‍ത്തകള്‍.