CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
52 Minutes 58 Seconds Ago
Breaking Now

യുകെയില്‍ മലയാളി നഴ്‌സിങ് വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണ് മരിച്ചു ; വിദേശത്തെത്തിയത് കഴിഞ്ഞ മാസം

നഴ്‌സിങ് പഠനത്തിനായി കഴിഞ്ഞ മാസം 21നാണ് നന്ദന യുകെയിലെത്തിയത്.

യുകെയില്‍ മലയാളി നഴ്‌സിങ് വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണ് മരിച്ചു. കൊല്ലം കടയ്ക്കല്‍ സീഡ്ഫാം നന്ദനത്തില്‍ കൊല്ലം റൂറല്‍ എസ്പി ഓഫീസ് എസ് ഐ ജിനുവിന്റെയും ധന്യയുടേയും മകള്‍ നന്ദന ജിനു (19) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകീട്ട് ഭക്ഷണം കഴിച്ച ശേഷം മുറിയില്‍ വിശ്രമിക്കാനായി പോയ നന്ദന കിടക്കയില്‍ നിന്ന് കുഴഞ്ഞു വീഴുകയായിരുന്നു. തുടര്‍ന്ന് മരണം സംഭവിച്ചതായാണ് പ്രാഥമിക വിവരം.

നഴ്‌സിങ് പഠനത്തിനായി കഴിഞ്ഞ മാസം 21നാണ് നന്ദന യുകെയിലെത്തിയത്. ഗില്‍ഫോര്‍ഡിലെ യൂണിവേഴ്‌സിറ്റി ഓഫ് സറേയില്‍ നഴ്‌സിങ് പഠനത്തിന് പ്രവേശനം ലഭിച്ചിരുന്നു. യൂണിവേഴ്‌സിറ്റിക്ക് സമീപത്തായിരുന്നു താമസം.

എറണാകുളത്തെ സ്വകാര്യ ഏജന്‍സി വഴിയാണഅ നന്ദന പഠനത്തിനായി യുകെയിലെത്തിയത്. കടയ്ക്കല്‍ ഗവ ഹൈസ്‌കൂളില്‍ പ്ലസ്ടു പഠനം പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു യുകെയിലേക്കുള്ള യാത്ര. വലിയ പ്രതീക്ഷയോടെ പഠനത്തിനായി യുകെയിലെത്തി ദിവസങ്ങള്‍ പിന്നിടും മുമ്പാണ് വേര്‍പാട്. നന്ദനയുടെ മരണം വിശ്വസിക്കാനാക്കാത്ത അവസ്ഥയിലാണ് പ്രിയപ്പെട്ടവര്‍.

നന്ദനയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ക്രമീകരണങ്ങള്‍ യൂണിവേഴ്‌സിറ്റി അധികൃതരും യുക്മയടക്കമുള്ള പ്രാദേശിക മലയാളി സംഘടനകളുടേയും സഹകരണത്തോടെ നടന്നുവരികയാണ്. ഗോപികയാണ് ഏക സഹോദരി. അരുണ്‍ സഹോദരീ ഭര്‍ത്താവാണ്. നന്ദനയുടെ പിതൃ സഹോദര പുത്രിയും കുടുംബവും യുകെയിലുണ്ട്.




കൂടുതല്‍വാര്‍ത്തകള്‍.