CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Minutes 4 Seconds Ago
Breaking Now

തോമസ് മാര്‍ക്കിള്‍ ചെറിയ പെണ്‍കുട്ടികളെ ലക്ഷ്യമിട്ട് പോയത് തന്നെ; ഏഷ്യന്‍ മേഖലകളില്‍ 12 വയസ്സുകാരും സെക്‌സിന് നിയമപരം; പോലീസില്‍ മുന്നറിയിപ്പ് നല്‍കി കത്തയച്ചത് മുന്‍ ഭാര്യ

ഈ കത്തിലെ വിവരങ്ങളാണ് സ്‌കോട്ട്‌ലണ്ട് യാര്‍ഡ് മെഗാനെ അറിയിച്ചതെന്ന് ഇപ്പോള്‍ വ്യക്തമാകുന്നു

സസെക്‌സ് ഡച്ചസിന്റെ പിതാവ് തോമസ് മാര്‍ക്കിള്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുമായി സെക്‌സില്‍ ഏര്‍പ്പെട്ടെന്ന വെളിപ്പെടുത്തലുകള്‍ വിവാദമായി ആളിക്കത്തുകയാണ്. ഇതിന് തെളിവ് നല്‍കിയിരിക്കുകയാണ് ഇയാളുടെ മുന്‍ ഭാര്യ.12 വയസ്സുകാരുമായി സെക്‌സില്‍ ഏര്‍പ്പെടുന്നത് നിയമപരമായതിനാലാണ് ഏഷ്യന്‍ മേഖലയിലേക്ക് പോയതെന്ന് തോമസ് മാര്‍ക്കിള്‍ തന്നോട് പറഞ്ഞെന്നാണ് മുന്‍ ഭാര്യ മെട്രോപൊളിറ്റന്‍ പോലീസിന് അയച്ച കത്തില്‍ അറിയിച്ചത്. 

മെഗാന്‍ മാര്‍ക്കിളിന്റെ 82-കാരനായ പിതാവിന്റേതെന്ന് ആരോപിക്കപ്പെടുന്ന കുട്ടിപ്പീഡനത്തിന്റെ ചിത്രങ്ങള്‍ പോലീസ് പരിശോധിച്ച് വരികയാണ്. ഈയാഴ്ച ഫോറന്‍സിക് പരിശോധനാ ഫലം പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഫിലിപ്പൈന്‍സ് ആഭ്യന്തര മന്ത്രി ജോന്‍വിക് റെമുല്ലാ പറഞ്ഞു. നിലവിലെ സൂചനകള്‍ പ്രകാരം ഏറ്റവും ഗുരുതരമായ ലൈംഗിക കുറ്റവാളിയെന്ന നിലയിലേക്കാണ് കാര്യങ്ങള്‍ എത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 

അതേസമയം തോമസ് മാര്‍ക്കിള്‍ സീനിയര്‍ ആരോപണങ്ങള്‍ നിഷേധിക്കുകയാണ്. ഇതിനിടെയാണ് തോമസിന്റെ ഭാര്യയായി ഒന്‍പത് വര്‍ഷക്കാലം ജീവിച്ച റോസ്ലിന്‍ ലൗലെസിന്റെ കത്തുകള്‍ പുറത്തുവരുന്നത്. ചെറിയ പെണ്‍കുട്ടികളുമായി സെക്‌സില്‍ ഏര്‍പ്പെടാനാണ് ഏഷ്യന്‍ രാജ്യങ്ങളിലേക്ക് യാത്ര ചെയ്തതെന്ന് മാര്‍ക്കിള്‍ തന്നോട് പറഞ്ഞതായി ഇവര്‍ വെളിപ്പെടുത്തുന്നു. 

2019-ല്‍ മെറ്റ് പോലീസിന് ലൗലെസ് അയച്ച കത്താണ് പുറത്തുവന്നിരിക്കുന്നത്. ഫിലിപ്പൈന്‍സില്‍, തായ്‌ലാന്‍ഡിലും 12 വയസ്സുകാര്‍ നിയമപരമായ പരിധിക്ക് കീഴില്‍ വരുമെന്ന് തോമസ് സീനിയര്‍ തന്നോട് പറഞ്ഞതായി മുന്‍ ഭാര്യ കത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ കത്തിലെ വിവരങ്ങളാണ് സ്‌കോട്ട്‌ലണ്ട് യാര്‍ഡ് മെഗാനെ അറിയിച്ചതെന്ന് ഇപ്പോള്‍ വ്യക്തമാകുന്നുണ്ട്. എന്നാല്‍ ആരോപണങ്ങളില്‍ കൂടുതല്‍ അന്വേഷണം നടത്താന്‍ മെറ്റ് പോലീസ് മെനക്കെട്ടില്ല. 




കൂടുതല്‍വാര്‍ത്തകള്‍.