CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
42 Minutes 35 Seconds Ago
Breaking Now

ബജറ്റില്‍ ബാങ്കുകള്‍ക്ക് മേല്‍ കൈവെച്ചാല്‍ മോര്‍ട്ട്‌ഗേജുകള്‍ പൊള്ളും! ചാന്‍സലര്‍ക്ക് മുന്നറിയിപ്പ്; ബിസിനസ്സുകളെ പിഴിഞ്ഞ് ചാറെടുക്കരുതെന്ന് ഹീലിയോട് ലേബര്‍ എംപിമാരും

ട്രഷറിയിലെ എന്‍ട്രപ്രണര്‍ഷിപ്പ് മേധാവി അലക്‌സ് ഡിപ്ലെഡ്ജ് ഈയാഴ്ച രാജിവെയ്ക്കുമെന്ന് അറിയിച്ചത് ചാന്‍സലര്‍ക്ക് തിരിച്ചടിയായി

ബാങ്കുകള്‍ക്ക് മേലുള്ള നികുതികള്‍ വര്‍ദ്ധിപ്പിക്കാനുള്ള ലേബര്‍ പദ്ധതി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ വര്‍ദ്ധിപ്പിക്കുമെന്ന് മുന്നറിയിപ്പ്. ചാന്‍സലര്‍ ജോണ്‍ ഹീലി ബജറ്റ് അവതരിപ്പിക്കാന്‍ ഇരിക്കവെയാണ് കണ്‍സര്‍വേറ്റീവുകള്‍ ഈ മുന്നറിയിപ്പുമായി രംഗത്ത് വരുന്നത്. 

റെക്കോര്‍ഡ് നിലയിലെത്തിയ ബ്രിട്ടന്റെ നികുതി ഭാരം വീണ്ടും ഉയര്‍ത്താനുള്ള പദ്ധതികള്‍ ഉപേക്ഷിക്കണമെന്ന് കണ്‍സര്‍വേറ്റീവുകള്‍ ആവശ്യപ്പെട്ടു. ബുധനാഴ്ച ബജറ്റ് അവതരിപ്പിക്കുമ്പോള്‍ പദ്ധതികള്‍ക്കായി കൂടുതല്‍ പണം കണ്ടെത്താന്‍ വലിയ ബാങ്കുകള്‍ക്ക് മേല്‍ കൂടുതല്‍ നികുതി ചുമത്താനാണ് ചാന്‍സലര്‍ ആലോചിക്കുന്നതെന്നാണ് വിവരം. 

വമ്പന്‍ ലാഭം നേടുന്ന മേഖലയ്ക്ക് മേല്‍ കൂടുതല്‍ നികുതി ഈടാക്കുന്നത് പ്രശ്‌നമല്ലെന്നാണ് ഹീലി വാദിക്കുക. എന്നാല്‍ ഈ പദ്ധതി നടപ്പായാല്‍ ഭവനഉടമകളും, ബിസിനസ്സുകളും ബുദ്ധിമുട്ടുമെന്ന് ഷാഡോ ചാന്‍സലര്‍ ആന്‍ഡ്രൂ ഗ്രിഫിത്ത് മുന്നറിയിപ്പ് നല്‍കി. 

ബാങ്കുകള്‍ക്ക് മേല്‍ നികുതി ചുമത്തുമ്പോള്‍ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ വര്‍ദ്ധിപ്പിച്ച് ഈ ഭാരം കുറയ്ക്കാനാണ് അവര്‍ ശ്രമിക്കുകയെന്ന് ഗ്രിഫിത്ത് ചൂണ്ടിക്കാണിച്ചു. ബാങ്കുകള്‍ ഉള്‍പ്പെടെ ബിസിനസ്സുകള്‍ക്ക് മുകളില്‍ വീണ്ടും നികുതി ചുമത്തുന്നതിനെതിരെ ലേബറിന്റെ മുന്‍ ജീവിതച്ചെലവ് മേധാവി റിച്ചാര്‍ഡ് വാക്കറും രംഗത്തെത്തി. 

ഇതിനിടെ ട്രഷറിയിലെ എന്‍ട്രപ്രണര്‍ഷിപ്പ് മേധാവി അലക്‌സ് ഡിപ്ലെഡ്ജ് ഈയാഴ്ച രാജിവെയ്ക്കുമെന്ന് അറിയിച്ചത് ചാന്‍സലര്‍ക്ക് തിരിച്ചടിയായി. ഭാവിയിലെ ബിസിനസ്സുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതില്‍ ഗവണ്‍മെന്റ് പരാജയപ്പെടുന്നുവെന്നാണ് ഇവരുടെ വിമര്‍ശനം. പുതിയ ചിന്തയുള്ള സംരംഭകരെ പിന്തുണയ്ക്കുന്ന ബജറ്റാണ് അവതരിപ്പിക്കുന്നതെന്ന് ഹീലി അവകാശപ്പെടുമ്പോഴാണ് ഈ തിരിച്ചടി.




കൂടുതല്‍വാര്‍ത്തകള്‍.