CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 9 Minutes 24 Seconds Ago
Breaking Now

തിരുവനന്തപുരത്ത് ജനിച്ച നിത്യാ രാമന്‍ ലോസാഞ്ചലസ് ഗവര്‍ണര്‍

നഗരത്തിന്റെ പരമോന്നത ഭരണപദവിയിലെത്തുന്ന രണ്ടാമത്തെ വനിത കൂടിയാണ് ഇവര്‍.

തിരുവനന്തപുരത്ത് ജനിച്ച നിത്യാ രാമന്‍ ലോസാഞ്ചലസ് മേയര്‍ തിരഞ്ഞെടുപ്പില്‍ ചരിത്ര വിജയം നേടി. നിലവിലെ മേയര്‍ കാരെന്‍ ബാസിനെ പരാജയപ്പെടുത്തിയാണ് നിത്യ ലോസാഞ്ചലസിന്റെ മേയറാകുന്ന ആദ്യ ഏഷ്യന്‍-അമേരിക്കന്‍ വനിതയായി മാറിയത്. നഗരത്തിന്റെ പരമോന്നത ഭരണപദവിയിലെത്തുന്ന രണ്ടാമത്തെ വനിത കൂടിയാണ് ഇവര്‍.

ഡിസിഷന്‍ ഡെസ്‌ക് എച്ച് ക്യു പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, നിത്യ രാമന്‍ 51.1 ശതമാനം വോട്ടുകള്‍ നേടിയപ്പോള്‍ കാരെന്‍ ബാസിന് 48.33 ശതമാനം വോട്ടുകളാണ് ലഭിച്ചത്. ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് നിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ചാണ് നിത്യ പ്രചാരണം നയിച്ചത്.

നഗരത്തിലെ ഭവനരഹിതരുടെ പ്രശ്‌നങ്ങള്‍, ഉയര്‍ന്ന ജീവിതച്ചെലവ്, ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ എന്നിവ മുന്‍നിര്‍ത്തി നടത്തിയ പ്രചാരണമാണ് നിത്യയ്ക്ക് യുവ വോട്ടര്‍മാര്‍ക്കിടയില്‍ മികച്ച മുന്നേറ്റം നല്‍കിയത്. നഗരത്തിന്റെ കണ്‍ട്രോളറായ കെന്നത്ത് മെജിയയുടെ പിന്തുണയും നിത്യാ രാമന് വലിയ രീതിയില്‍ ഗുണം ചെയ്തു. 2028-ല്‍ നടക്കുന്ന ലോസാഞ്ചലസ് ഒളിമ്പിക്‌സിന് നഗരം ആതിഥേയത്വം വഹിക്കാനിരിക്കെയാണ് നിത്യാ രാമന്‍ ഭരണനേതൃത്വത്തിലേക്ക് എത്തുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.