
















അമേരിക്കയില്‍ ഇടക്കാല തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നതിന് തൊട്ടുപിന്നാലെ ഇറാനെതിരെ ആക്രമണം പുനരാരംഭിക്കാന്‍ യുഎസ് പ്രസിഡന്റ് ട്രംപിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ശനിയാഴ്ച നെതന്യാഹൂവും ട്രംപും തമ്മില്‍ ഫോണില്‍ ആശയ വിനിമയം നടത്തിയിരുന്നു.
ഇറാനുമായി അമേരിക്ക നടത്തുന്ന ചര്‍ച്ചകളും ആക്രമണം പുനരാരംഭിക്കുന്നതും ട്രംപ് നെതന്യാഹു സംഭാഷണത്തില്‍ വിഷയമായെന്ന് രാജ്യാന്തര മാധ്യമമായ ആക്‌സിയോസ് റിപ്പോര്‍ട്ട് ചെയ്തു. നവംബര്‍ മൂന്നാം തീയതിയാണ് യുഎസില്‍ ഇടക്കാല തെരഞ്ഞെടുപ്പ്.