
















സീറോ മലബാര്‍ യൂത്ത് മൂവ്മെന്റ് ബെല്‍ഫാസ്റ്റ് റീജിയന്റെ ആറാമത് ഫുട്ബോള്‍ ടൂര്‍ണമെന്റ് ആവേശകരമായി നടന്നു. ഒക്ടോബര്‍ 30 ന് ബെല്‍ഫാസ്റ്റിലെ സെന്റ് ഫീല്‍ഡ് ഫുട്ബോള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച ടൂര്‍ണമെന്റില്‍ വിവിധ പ്രദേശങ്ങളില്‍ നിന്നായി 15 ടീമുകള്‍ പങ്കെടുത്തു. 300 ലധികം യുവാക്കളുടെ സാന്നിധ്യം കൊണ്ട് കായിക മേള ശ്രദ്ധേയമായി.



സീനിയര്‍ വിഭാഗത്തില്‍ ലിസ്ബണ്‍ ടീം ജേതാക്കളായപ്പോള്‍ പോര്‍ട്ടഡൗണ്‍ ടീം റണ്ണറപ്പായി. ഡൊണാള്‍ഡ് ജോസഫ് (ലിസ്ബണ്‍) മികച്ച കളിക്കാരനായും ജോണ്‍ ബൈജു (പോര്‍ട്ടഡൗണ്‍) മികച്ച ഗോള്‍ കീപ്പറായും തെരഞ്ഞെടുക്കപ്പെട്ടു. ജൂനിയര്‍ വിഭാഗത്തില്‍ ഡെറി ടീം കിരീടം നേടിയപ്പോള്‍ ബെല്‍ഫാസ്റ്റ് ടീം രണ്ടാം സ്ഥാനം നേടി. റോഹന്‍ (ഡെറി) മികച്ച കളിക്കാരനായും ക്ലിന്റ് (ബെല്‍ഫാസ്റ്റ്) മികച്ച ഗോള്‍ കീപ്പറായും തിരഞ്ഞെടുക്കപ്പെട്ടു.



ഫാ അനീഷ് വഞ്ചിപ്പാറയുടേയും ഫാ ജോ പഴയപറമ്പിലിന്റെയും നേതൃത്വത്തിലാണ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്. നിഹാല്‍ ഷാജി, സോജന് സെബാസ്റ്റിയന് എന്നിവര്‍ കോര്‍ഡിനേറ്റര്‍മാരായി . യുവാക്കള്‍ക്കിടയില്‍ കായിക മനോഭാവവും സൗഹൃദവും കൂട്ടായ്മയും വളര്‍ത്തുന്നതിനുള്ള വേദിയായി ടൂര്‍ണമെന്റ് മാറി.
