CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 40 Minutes 32 Seconds Ago
Breaking Now

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ പത്താം വാര്‍ഷിക സ്മരണിക 'ബുര്‍ക്‌സാ' പ്രകാശനം ചെയ്തു

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട്ട് ബ്രിട്ടനിലെ വത്തിക്കാന്‍ നൂണ്‍ഷ്യോ അഭിവന്ദ്യ മാര്‍ മിഗ്വേല്‍ മൗറി ബുവെന്‍ഡിയോക്ക് നല്‍കിയാണ് പ്രകാശന കര്‍മ്മം നിര്‍വഹിച്ചത് ,

ലണ്ടന്‍ . ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ പത്താം വാര്‍ഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ സ്മരണിക 'ബുര്‍ക്‌സാ' പ്രകാശനം ചെയ്തു . രൂപതയുടെ പത്താം വാര്‍ഷികത്തോടനുബന്ധിച്ച് ലണ്ടനിലെ ടോള്‍വര്‍ത്ത് ഇമ്മാക്കുലേറ്റ് പള്ളിയില്‍ നടന്ന ചടങ്ങില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട്ട് ബ്രിട്ടനിലെ വത്തിക്കാന്‍ നൂണ്‍ഷ്യോ അഭിവന്ദ്യ മാര്‍ മിഗ്വേല്‍ മൗറി ബുവെന്‍ഡിയോക്ക് നല്‍കിയാണ് പ്രകാശന കര്‍മ്മം നിര്‍വഹിച്ചത് ,

വെസ്റ്റ്മിന്‍സ്റ്റര്‍ ആര്‍ച്ച് ബിഷപ് അഭിവന്ദ്യ മാര്‍ റിച്ചാര്‍ഡ് മോത്ത് . ബിര്‍മിങ്ഹാം ആര്‍ച്ച്ബിഷപ് അഭിവന്ദ്യ മാര്‍ ബെര്‍ണാഡ് ലോങ്ലി , തൃശൂര്‍ ആര്‍ച്ച് ബിഷപ്പ്അഭിവന്ദ്യ മാര്‍ ആന്‍ഡ്രൂസ് താഴത്ത് , നോട്ടിംഗ്ഹാം രൂപതാധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ പാട്രിക് മാക്വിന്നി , വെസ്റ്റ്മിന്‍സ്റ്റര്‍ രൂപത സഹായ മെത്രാന്‍ അഭിവന്ദ്യ മാര്‍ ജെയിംസ് കെറി , ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് കാത്തലിക് ബിഷപ്സ് കൌണ്‍സില്‍ സെക്രെട്ടറി കാനന്‍ വില്യം അഗ്ലി ,ബ്രിട്ടനിലെ വത്തിക്കാന്‍ അപ്പൊസ്തലിക് നൂണ്‍ ഷി യേ ച്ചര്‍ സെക്രെട്ടറി ഹെഡ് ഓഫ് മിഷന്‍ മോണ്‍സിഞ്ഞോര്‍ ആന്റെ വിദോവിഷേ എന്നിവരും സന്നിതരായിരുന്നു .കഴിഞ്ഞ പത്ത് വര്‍ഷങ്ങളില്‍ രൂപത കൈവരിച്ച നേട്ടങ്ങളും , പ്രവര്‍ത്തനങ്ങളും ,കഴിഞ്ഞ ഒരു ദശാബ്ദ കാലം രൂപതയ്ക്ക് ലഭിച്ച ദൈവാനുഗ്രഹങ്ങളുടെയും അടയാളമായാണ് ഈ സ്മരണിക തയ്യാറാക്കിയിരിക്കുന്നത് .

സീറോ മലബാര്‍ സഭയുടെ തനിമയും സംസ്‌കാരവും വെളിവാക്കുന്ന , സഭയുടെ ആരാധനക്രമം , ദൈവശാസ്ത്രം ,ആത്മീയത , ശിക്ഷണ ക്രമം , സംസ്‌കാരം ,തുടങ്ങിയ വിഷയങ്ങളിലുള്ള ഈടുറ്റ ലേഖനങ്ങള്‍ , പരിശുദ്ധ ലിയോ പാപ്പയുടെ ഉള്‍പ്പടെ ഉള്ള സഭാ പിതാക്കന്മാരുടെ സന്ദേശങ്ങള്‍ ,എന്നിവ എല്ലാം ഉള്‍പ്പെടുത്തി തയായരാക്കിയ ഈ സ്മരണിക വരും കാലങ്ങളില്‍ ഒരു റെഫെറന്‍സ് ഗ്രന്ഥമായി മാറുന്ന രീതിയില്‍ ആണ് തയാറാക്കിയിരിക്കുന്നത് , ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ കഴിഞ്ഞ പത്ത് വര്‍ഷങ്ങളില്‍ നടന്ന വിവിധ പരിപാടികളുടെ റിപ്പോര്‍ട്ടുകളും സ്മരണികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് .സുവനീര്‍ ബോര്‍ഡ് അംഗങ്ങളായ പ്രോട്ടോ സിഞ്ചെല്ലൂസ് റെവ ഡോ ആന്റണി ചുണ്ടെലിക്കാട്ട് , ചാന്‍സിലര്‍ റെവ ഡോ മാത്യു പിണക്കാട്ട് , ചീഫ് എഡിറ്ററും പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രെട്ടറിയുമായ റോമില്‍സ് മാത്യു  മുരിങ്ങമറ്റത്തില്‍ , പാസ്റ്ററല്‍ കൗണ്‌സില്‍ കോര്‍ കമ്മറ്റി അംഗവും എക്‌സിക്യൂട്ടവ് എഡിറ്ററുമായ ജെയ്സമ്മ ബിജോ തോമസ് ,പാസ്റ്ററല്‍ കൗണ്‌സില്‍ കോര്‍ കമ്മറ്റി അംഗവും എഡിറ്ററുമായ ഡോ മാര്‍ട്ടിന്‍ തോമസ് ആന്റണി ,  എഡിറ്ററും രൂപതാ പി ആര്‍ ഓ യുമായ   ഷൈമോന്‍ തോട്ടുങ്കല്‍ ,എഡിറ്ററും പാസ്റ്ററല്‍ കൌണ്‍സില്‍ മെമ്പറും ആയ അല്‍ഫോന്‍സാ കുര്യന്‍ എന്നിവരുടെ നേതൃത്വത്തില്‍ ആണ് സ്മരണിക തയാറാക്കിയത് , റെവ ഫാ ജോസ് അഞ്ചാനിക്കല്‍ ,റെവ ഡോ സി ജീന്‍ മാത്യു എസ് എച്ച് ,ജെയ്മോന്‍ തോമസ് . ജെഫ്റിന്‍ സാജു ,ജോളി മാത്യു ,റിറ്റി ടോമിച്ചന്‍ , മാത്യു ചെമ്പുകണ്ടം ഉള്‍പ്പടെ ഉള്ള വിപുലമായ സുവനീര്‍ കമ്മറ്റിയും ആവശ്യകമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി ,രൂപതയിലെ എല്ലാ കുടുംബങ്ങളിലും സുവനീര്‍ സൗജന്യമായി ലഭ്യമാകും .മാഞ്ചെസ്റ്റെര്‍ വിഥിന്‍ഷാ സെന്റ് തോമസ് ദി അപ്പോസ്റ്റല്‍ മിഷന്‍ അംഗമായ ടോം ബിജോ തോമസ് ആണ് സുവനീറിന്റെ മനോഹരമായ കവര്‍ ഡിസൈന്‍ ചെയ്തത് . സുവനീര്‍  ഓണ്‍ലൈനില്‍ ലഭ്യമാകുവാന്‍ താഴെ നല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക

 

https://eparchyofgreatbritain.org/wp-content/uploads/2026/10/CSMEGB-Burksa-2026.pdf

 

 

 

ഷൈമോന്‍ തോട്ടുങ്കല്‍

 




കൂടുതല്‍വാര്‍ത്തകള്‍.