CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 47 Minutes 5 Seconds Ago
Breaking Now

അമ്മ ജീവനൊടുക്കി; ഒരു രാത്രി മുഴുവന്‍ അമ്മയുടെ കാലില്‍ പിടിച്ച് കരഞ്ഞ് മൂന്നുവയസുകാരന്‍; ഒടുവില്‍ അബോധാവസ്ഥയില്‍

കര്‍ണൂലിലെ വെങ്കടരമണ കോളനിയിലെ അപ്പാര്‍ട്ട്‌മെന്റിലാണ് സംഭവം.

ആന്ധ്രപ്രദേശിലെ കര്‍ണൂലില്‍ നാടിനെ കണ്ണീരിലാഴ്ത്തി ഹൃദയഭേദക സംഭവം. അമ്മ മരിച്ചതറിയാതെ ഒരു രാത്രി മുഴുവന്‍ അമ്മയുടെ മൃതദേഹത്തിനരികിലിരുന്ന് കരഞ്ഞ് മൂന്നുവയസുകാരന്‍. ഒടുവില്‍ കുഞ്ഞിനെ കണ്ടെത്തിയത് അബോധാവസ്ഥയില്‍.

കര്‍ണൂലിലെ വെങ്കടരമണ കോളനിയിലെ അപ്പാര്‍ട്ട്‌മെന്റിലാണ് സംഭവം. 30കാരിയായ സ്വാതിയെ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അമ്മയെ ഉണര്‍ത്താന്‍ ശ്രമിച്ച് കുഞ്ഞ് ശ്രീയാന്‍ രാത്രി മുഴുവന്‍ കരഞ്ഞതായാണ് വിവരം. അമ്മയുടെ കാലില്‍ പിടിച്ചും ചുംബിച്ചും കരഞ്ഞ കുഞ്ഞ് ഒടുവില്‍ തളര്‍ന്ന് സ്റ്റൂളിന് സമീപം അബോധാവസ്ഥയിലാവുകയായിരുന്നു.

രാവിലെ ഏറെനേരമായിട്ടും വീടിന്റെ വാതില്‍ തുറക്കാതിരുന്നതിനെ തുടര്‍ന്ന് അയല്‍വാസികള്‍ പൊലീസിനെ വിവരമറിയിച്ചു. കര്‍ണൂല്‍ സെക്കന്‍ഡ് ടൗണ്‍ പൊലീസ് വാതില്‍ തകര്‍ത്താണ് അകത്തുകയറിയത്. സ്വാതിയുടെ മൃതദേഹത്തിനരികില്‍ അബോധാവസ്ഥയില്‍ കിടന്ന കുഞ്ഞിനെ പൊലീസ് ഉടന്‍ പരിചരിക്കുകയും ബോധം വീണ്ടെടുക്കുകയും ചെയ്തു.

ആദോനി സ്വദേശിയായ സ്വാതി നാലുവര്‍ഷം മുന്‍പാണ് ഹൈദരാബാദ് സ്വദേശിയായ ഗണേഷിനെ വിവാഹം കഴിച്ചത്. കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് ഒരു വര്‍ഷമായി ഇരുവരും വേര്‍പിരിഞ്ഞ് കഴിയുകയായിരുന്നു. ഒറ്റപ്പെട്ട ജീവിതത്തിലെ മാനസിക സമ്മര്‍ദമാണ് മകളുടെ മരണത്തിന് കാരണമായതെന്ന് സ്വാതിയുടെ അമ്മ പൊലീസിന് മൊഴി നല്‍കി. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

 




കൂടുതല്‍വാര്‍ത്തകള്‍.