CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Minutes 41 Seconds Ago
Breaking Now

വിവാഹേതര ബന്ധമെന്ന് സംശയം ; യുപിയില്‍ ഭാര്യയെ കസേരയില്‍ കെട്ടി പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തി ; ഭര്‍ത്താവ് ഒളിവില്‍

വ്യാഴാഴ്ച രാവിലെ ഏഴു മണിയോടെയാണ് ദാരുണ സംഭവം നടന്നത്. സോനത്തെ കസേരയില്‍ കെട്ടിയിട്ട ശേഷം പ്രതി പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു.

ഭാര്യയെ കസേരയില്‍ കെട്ടിയിട്ട് പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തി ഭര്‍ത്താവ്. യുപിയിലെ കനൗജ് ജില്ലയിലെ ജഗത്പൂര്‍ ഗ്രാമത്തിലാണ് സംഭവം അരങ്ങേറിയത്. 30 കാരിയായ സോനമാണ് കൊല്ലപ്പെട്ടത്. കൃത്യം നടത്തിയതിന് ശേഷം പ്രതി സുഖ്ബീര്‍ സിങ് എന്ന മോനു മക്കളായ ഏഴു വയസുകാരനേയും അഞ്ചു വയസുകാരിയേയും കൂട്ടി ഒളിവില്‍ പോവുകയായിരുന്നു.

വ്യാഴാഴ്ച രാവിലെ ഏഴു മണിയോടെയാണ് ദാരുണ സംഭവം നടന്നത്. സോനത്തെ കസേരയില്‍ കെട്ടിയിട്ട ശേഷം പ്രതി പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. വീടിനുള്ളില്‍ തീ പടരുന്നത് കണ്ട് ഓടിയെത്തിയ നാട്ടുകാരാണ് പൊലീസിലും ഫയര്‍ഫോഴ്‌സിലും വിവരം അറിയിച്ചത്. വിവരമറിഞ്ഞെത്തിയ ഫയര്‍ഫോഴ്‌സ് ഒന്നര മണിക്കൂറോളം പരിശ്രമിച്ചാണ് തീയണച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ സോനത്തിന്റെ കത്തിക്കരിഞ്ഞ ആവശിഷ്ടങ്ങള്‍ കണ്ടെത്തുകയായിരുന്നു.

കൊല്ലപ്പെട്ട യുവതി സോനവും സുഖ്ബീര്‍ സിങ്ങും തമ്മില്‍ 11 വര്‍ഷം മുമ്പാണ് വിവാഹം കഴിഞ്ഞത്. ഹരിയാനയിലെ ഹിസാറില്‍ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തുവരികയായിരുന്ന സുഖ്ബീര്‍ സംഭവത്തിന് ഏകദേശം 15 ദിവസം മുമ്പാണ് നാട്ടില്‍ തിരിച്ചെത്തിയത്. പ്രദേശത്തെ ഒരു യുവാവുമായി സോനത്തിന് അവിഹിത ബന്ധമുണ്ടെന്ന സംശയം സുഖ്ബീര്‍ പ്രകടിപ്പിച്ചതായും ഇതിന്റെ പേരില്‍ വഴക്കുണ്ടായിരുന്നതായും പൊലീസ് പറഞ്ഞു. ഒളിവില്‍ പോയ പ്രതിക്കായി അന്വേഷണം തുടങ്ങി.




കൂടുതല്‍വാര്‍ത്തകള്‍.