
















ഇറാനെതിരെ സൈനിക നടപടി ആരംഭിക്കരുതെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനോട് മുന്‍ ഇസ്രയേല്‍ സൈനിക മേധാവി ഗാഡി ഐസന്‍കോട്ട്. ഇറാനെതിരായ സൈനിക നീക്കം മേഖലയില്‍ കൂടുതല്‍ സംഘര്‍ഷങ്ങള്‍ക്ക് വഴിവെക്കുമെന്ന ആശങ്കയാണ് അദ്ദേഹം മുന്നോട്ടുവയ്ക്കുന്നത്.
എന്നാല്‍ ഐസന്‍കോട്ടിന്റെ കത്ത് ഇറാനെ നേരിട്ട് പരാമര്‍ശിക്കുന്നില്ല. അടിയന്തരവും നേരിട്ടുള്ളതുമായ സുരക്ഷാഭീഷണി ഇല്ലെങ്കില്‍ സൈനിക നീക്കങ്ങള്‍ പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതുവരെ മാറ്റിവയ്ക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. ഇസ്രയേലില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ചുമതല ഐസന്‍കോട്ടിന് ലഭിച്ചിരിക്കെയാണ് ഈ മുന്നറിയിപ്പ്.
അതേസമയം, ഇറാനെതിരായ ആക്രമണത്തിന് സൈനിക സജ്ജീകരണങ്ങള്‍ ശക്തമാക്കാന്‍ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള സുരക്ഷാ മന്ത്രിസഭ നിര്‍ദേശം നല്‍കിയതായി ഇസ്രയേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ദേശീയ സുരക്ഷാ വിഷയങ്ങളെ രാഷ്ട്രീയവല്‍ക്കരിക്കാനുള്ള ശ്രമമാണ് ഐസന്‍കോട്ടിന്റേതെന്ന് നെതന്യാഹുവിന്റെ ഓഫീസ് പ്രതികരിച്ചു