
















അമേരിക്കന്‍ ഇടക്കാല തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി കനത്ത പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ വൈറ്റ് ഹൗസില്‍ വന്‍ അഴിച്ചുപണി. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ചീഫ് ഓഫ് സ്റ്റാഫ് സൂസി വൈല്‍സിനെ മാറ്റി, തന്റെ ഏറ്റവും വിശ്വസ്തരില്‍ ഒരാളായ സ്റ്റീഫന്‍ മില്ലറെ ആ സ്ഥാനത്തേക്ക് നിയമിക്കുന്നു. ട്രംപിന്റെ രണ്ടാം ഭരണകാലത്തെ ഏറ്റവും നിര്‍ണായകമായ അധികാരമാറ്റങ്ങളിലൊന്നാണിത്.സൂസി വൈല്‍സിനെ മാറ്റി തീവ്ര നിലപാടുകാരനായ സ്റ്റീഫന്‍ മില്ലറാണ് പദവിയേല്‍ക്കുന്നത്.വിവാദ അതിര്‍ത്തി നിയന്ത്രണങ്ങളുടെയും നാടുകടത്തല്‍ പദ്ധതികളുടെയും മുഖ്യ ശില്പിയാണ് ചീഫ് ഓഫ് സ്റ്റാഫ് പദവിയിലേക്ക് എത്തുന്നത്. പദവി വിട്ടൊഴിയുന്ന സൂസി വൈല്‍സ് ട്രംപിന്റെ രാഷ്ട്രീയ പ്രചാരണ വിഭാഗത്തിലേക്ക് മാറും. വെള്ളിയാഴ്ച ഫ്‌ലോറിഡയിലേക്ക് നടത്തിയ സന്ദര്‍ശനത്തില്‍ 41കാരനായ സ്റ്റീഫന്‍ മില്ലര്‍ ട്രംപിന്റെ അനുഗമിച്ചിരുന്നു. 2016 മുതല്‍ ട്രംപിന്റെ പ്രചാരണ വിഭാഗത്തില്‍ സജീവമാണ് സ്റ്റീഫന്‍ മില്ലര്‍. നവംബര്‍ 9 മുതലാണ് സ്റ്റീഫന്‍ മില്ലര്‍ ഔദ്യോഗികമായി ചുമതലയേറ്റെടുക്കും.
1985ല്‍ പ്രശസ്തമായ ജൂത കുടുംബത്തില്‍ ജനിച്ച സ്റ്റീഫന്‍ മില്ലര്‍ കാലിഫോര്‍ണിയയിലെ സാന്റാ മോണിക്കയിലാണ് വളര്‍ന്നത്. വലിയ രീതിയില്‍ കുടിയേറ്റ സമൂഹമുള്ള മേഖലയില്‍ വളര്‍ന്ന സ്റ്റീഫന്‍ സ്‌കൂള്‍ കാലം മുതലേ യാഥാസ്തിക മനോഭാവമാണ് വച്ചുപുലര്‍ത്തിയിരുന്നത്.16ാം വയസില്‍ സ്‌കൂള്‍ കരിക്കുലത്തില്‍ സ്പാനിഷ് ഭാഷ ഉള്‍പ്പെടുത്തിയതിനെതിരെ സ്റ്റീഫന്‍ മില്ലന്‍ കുറിപ്പ് പ്രസിദ്ധീകരിച്ചിരുന്നു. ഡ്യൂക്ക് സര്‍വകലാശാലയിലെ പഠനത്തിന് ശേഷം വാഷിംഗ്ടണിലേക്ക് താമസം മാറിയ സ്റ്റീഫന്‍ റിപബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായിരുന്നു മൈക്കല്‍ ബാക്ക്മാന്റെ പ്രസ് സെക്രട്ടറിയായാണ് കരിയര്‍ ആരംഭിച്ചത്. 2016ല്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് പിന്നാലെ പ്രസിഡന്റിന്റെ ഉപദേശകനും പ്രഭാഷണം തയ്യാറാക്കിയിരുന്നതും സ്റ്റീഫന്‍ മില്ലറായിരുന്നു.