CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
38 Minutes 5 Seconds Ago
Breaking Now

വിവാഹേതര ബന്ധങ്ങള്‍ വിവാദമായി, പടിയിറങ്ങി എന്‍വിഡിയയുടെ അമരക്കാരന്‍

എന്‍വിഡിയയിലെ വനിതാ എക്‌സിക്യൂട്ടീവുകളുമായുള്ള ഹുവാങ്ങിന്റെ ബന്ധത്തെക്കുറിച്ചുള്ള വാര്‍ത്തകളാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്.

വിവാഹേതര ബന്ധങ്ങള്‍ പുറത്തായതിന് പിന്നാലെ എന്‍വിഡിയ സിഇഒ സ്ഥാനം രാജിവച്ച് ജെന്‍സന്‍ ഹുവാങ്. 1993ല്‍ കമ്പനി സ്ഥാപിച്ചതു മുതല്‍ എന്‍വിഡിയയെ നയിച്ചിരുന്ന ഹുവാങ്ങിന്റെ രാജി ആഗോള സാങ്കേതിക മേഖലയില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. കമ്പനിയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ കോളറ്റ് ക്രെസിന് ഇടക്കാല സിഇഒയുടെ ചുമതല നല്‍കി.

എന്‍വിഡിയയിലെ വനിതാ എക്‌സിക്യൂട്ടീവുകളുമായുള്ള ഹുവാങ്ങിന്റെ ബന്ധത്തെക്കുറിച്ചുള്ള വാര്‍ത്തകളാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. ചൈനീസ് ചാരബന്ധം സംശയിക്കപ്പെടുന്ന ആലീസ് ഹുവാങ്ങുമായുള്ള ബന്ധം പുറത്തുവന്നതിന് പിന്നാലെ മറ്റൊരു വിവാഹേതര ബന്ധവും വെളിപ്പെട്ടു. എന്‍വിഡിയ ഹെല്‍ത്ത് കെയര്‍ വിഭാഗം വൈസ് പ്രസിഡന്റ് കിംബര്‍ലി പവലുമായും ഹുവാങ്ങിന് ബന്ധമുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മേലുദ്യോഗസ്ഥരും കീഴുദ്യോഗസ്ഥരും തമ്മിലുള്ള ഇത്തരം ബന്ധങ്ങള്‍ കമ്പനിയുടെ നയങ്ങള്‍ക്ക് വിരുദ്ധമാണെന്നതും പ്രതിസന്ധി രൂക്ഷമാക്കി.

വിവാദങ്ങള്‍ക്കിടെ എന്‍വിഡിയയുടെ ബോര്‍ഡ് യോഗം ചേര്‍ന്നതിനു പിന്നാലെയാണ് രാജി പ്രഖ്യാപനമുണ്ടായത്. സംഭവത്തില്‍ തുടര്‍ അന്വേഷണം നടത്താന്‍ ബോര്‍ഡ് ഒരു നിയമസ്ഥാപനത്തെയും ചുമതലപ്പെടുത്തി. അതേസമയം, ചൈനീസ് ചാരബന്ധം ആരോപിക്കപ്പെടുന്ന യുവതിയുമായുള്ള ഹുവാങ്ങിന്റെ ബന്ധത്തെക്കുറിച്ച് യുഎസ് നീതിന്യായ വകുപ്പ് ഇതുവരെ അന്തിമ നിഗമനത്തിലെത്തിയിട്ടില്ലെന്ന് അറ്റോര്‍ണി ജനറല്‍ ടോഡ് ബ്ലാഞ്ച് വ്യക്തമാക്കി.

ഹുവാങ്ങിന്റെ രാജിക്ക് പിന്നാലെ എന്‍വിഡിയയുടെ ഓഹരിമൂല്യത്തിലും വന്‍ ഇടിവുണ്ടായി. വിവിധ റിപ്പോര്‍ട്ടുകള്‍ പ്രകാരം വ്യാപാരത്തിനിടെ ഓഹരികള്‍ 13 ശതമാനം വരെ താഴ്ന്നു. കമ്പനിയുടെ വിപണിമൂല്യത്തില്‍ 182 ബില്യണ്‍ ഡോളര്‍ മുതല്‍ 600 ബില്യണ്‍ ഡോളര്‍ വരെയുള്ള നഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ആഗോള എഐ വികസനത്തിന്റെ നട്ടെല്ലായി മാറിയ എന്‍വിഡിയയെ 33 വര്‍ഷം നയിച്ച ഹുവാങ്ങിന്റെ പടിയിറക്കം കമ്പനിയുടെ ഭാവിയിലും എഐ വിപണിയിലും നിര്‍ണായകമാകുമെന്നാണ് വിലയിരുത്തല്‍.

 




കൂടുതല്‍വാര്‍ത്തകള്‍.