CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Minutes 36 Seconds Ago
Breaking Now

അനധികൃത കുടിയേറ്റക്കാരെയും, അഭയാര്‍ത്ഥി അപേക്ഷ തള്ളിയവരെയും മണിക്കൂറുകള്‍ക്കുള്ളില്‍ നാടുകടത്തും; അപ്പീല്‍ പരാജയപ്പെട്ടാല്‍ ഗ്രേസ് പിരീഡ് നല്‍കുന്നത് നിര്‍ത്താന്‍ ഹോം സെക്രട്ടറി

അപ്പീലിനുള്ള സാധ്യതകള്‍ ഉണ്ടെങ്കില്‍ ഇക്കാര്യങ്ങള്‍ അഭയാര്‍ത്ഥിത്വ നടപടികള്‍ ആരംഭിക്കുന്ന ഘട്ടത്തില്‍ തന്നെ അറിയിക്കാനും ബില്‍ ആവശ്യപ്പെടും

അഭയാര്‍ത്ഥി അപേക്ഷകള്‍ തള്ളിയവരെയും, അനധികൃത കുടിയേറ്റക്കാരെയും അപ്പീല്‍ നല്‍കി മണിക്കൂറുകള്‍ക്കുള്ളില്‍ നാടുകടത്താന്‍ പദ്ധതിയുമായി ഹോം സെക്രട്ടറി. കുടിയേറ്റക്കാര്‍ക്ക് അപ്പീല്‍ നഷ്ടമായാല്‍ നാടുകടത്തുന്നതിന് മുന്‍പ് അഞ്ച് ദിവസത്തെ ഇടവേള നല്‍കുന്ന ഇളവ് അവസാനിപ്പിക്കാനാണ് ഹോം സെക്രട്ടറി ഷബാന മഹ്മൂദ് ഒരുങ്ങുന്നത്. 

നിലവില്‍ അനധികൃത കുടിയേറ്റക്കാരാണെന്ന് വ്യക്തമായാലും അഞ്ച് ദിവസത്തെ നോട്ടീസ് പിരീഡ് നല്‍കിയ ശേഷമാണ് നിയമപരമായി നീക്കം ചെയ്യാന്‍ കഴിയുക. ഈ ഇളവ് പ്രയോജനപ്പെടുത്തി അഭയാര്‍ത്ഥി അപേക്ഷകള്‍ പരാജയപ്പെട്ടാലും മനുഷ്യാവകാശ അഭിഭാഷകരെ ഉപയോഗിച്ച് നാടുകടത്തലില്‍ നിന്നും തലയൂരുകയാണ്. 

ഈ സാഹചര്യത്തിലാണ് ഇമിഗ്രേഷന്‍ & അസൈലം ബില്ലിന്റെ അവസാന റീഡിംഗില്‍ ഭേദഗതി ഉള്‍പ്പെടുത്തുന്നത്. അഞ്ച് ദിവസത്തെ നോട്ടീസ് പിരീഡ് പിന്‍വലിക്കാനും, അപ്പീല്‍ ഓപ്ഷനുകള്‍ അവസാനിച്ചത കുടിയേറ്റക്കാരെ ഉടനടി നീക്കം ചെയ്യാന്‍ ഇമിഗ്രേഷന്‍ ഓഫീസര്‍മാര്‍ക്ക് അനുമതി നല്‍കുന്നതുമാണ് ഭേദഗതി. 

കൂടാതെ അപ്പീലിനുള്ള സാധ്യതകള്‍ ഉണ്ടെങ്കില്‍ ഇക്കാര്യങ്ങള്‍ അഭയാര്‍ത്ഥിത്വ നടപടികള്‍ ആരംഭിക്കുന്ന ഘട്ടത്തില്‍ തന്നെ അറിയിക്കാനും ബില്‍ ആവശ്യപ്പെടും. ഇതുവഴി കേസുകള്‍ അനിശ്ചിതമായി നീണ്ടുപോകുന്നത് തടയുകയാണ് ലക്ഷ്യം. എന്നാല്‍ ബ്രിട്ടന്റെ അതിര്‍ത്തി നിയന്ത്രണം തിരിച്ചുപിടിക്കാന്‍ യൂറോപ്യന്‍ കണ്‍വെന്‍ഷന്‍ ഓണ്‍ ഹ്യൂമന്‍ റൈറ്റ്‌സില്‍ നിന്നും ഒഴിയേണ്ടി വരുമെന്നാണ് ടോറികളുടെയും, റിഫോമിന്റെയും നിലപാട്. 




കൂടുതല്‍വാര്‍ത്തകള്‍.