CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
39 Minutes 1 Seconds Ago
Breaking Now

ലോകത്തിലെ ഏറ്റവും വലിയ മതമാകാന്‍ ഇസ്ലാം; 2035-ല്‍ ക്രിസ്ത്യാനികള്‍ പിന്നിലാകും; മുസ്ലീങ്ങള്‍ക്കിടയില്‍ കൂടുതല്‍ കുട്ടികള്‍ പിറക്കുന്നതാണ് വളര്‍ച്ചയ്ക്ക് കാരണമെന്ന് റിപ്പോര്‍ട്ട്

ഹിന്ദുക്കളുടെയും, ജൂതരുടെയും എണ്ണം ആഗോള ജനസംഖ്യയില്‍ കുറയുമെന്നും ഫ്യൂ വ്യക്തമാക്കി

2035-ല്‍ ക്രിസ്ത്യാനികളെ മറികടന്ന് ആഗോളതലത്തില്‍ മുസ്ലീങ്ങള്‍ എണ്ണത്തില്‍ മുന്നിലെത്തുമെന്ന് റിപ്പോര്‍ട്ട്. ഇസ്ലാമും, ക്രിസ്ത്യാനിറ്റിയും വളരുന്നുണ്ടെങ്കിലും, ഇസ്ലാമിന്റെ വളര്‍ച്ച അതിവേഗത്തിലാണെന്ന് യുഎസ് തിങ്ക്ടാങ്ക് ഫ്യൂ റിസേര്‍ച്ച് സെന്ററിന്റെ റിപ്പോര്‍ട്ട് പറയുന്നു. 

മറ്റ് മതവിഭാഗങ്ങളെ അപേക്ഷിച്ച് മുസ്ലീങ്ങള്‍ക്കിടയില്‍ കുട്ടികള്‍ കൂടുതലായി പിറക്കുന്നതാണ് ഇതിന് പ്രധാന കാരണമെന്നും ഫ്യൂ റിസേര്‍ച്ച് ചൂണ്ടിക്കാണിക്കുന്നു. മതംമാറ്റല്‍ ഉള്‍പ്പെടെയുള്ള പരിപാടികള്‍ നടക്കുന്നുണ്ടെങ്കിലും പ്രസവനിരക്ക് അധികമാകുന്നതാണ് വളര്‍ച്ചയ്ക്ക് പ്രധാന കാരണമെന്ന് റിസേര്‍ച്ച് സെന്റര്‍ വ്യക്തമാക്കി. 

2020-ല്‍ ആഗോളതലത്തില്‍ 2.27 ബില്ല്യണ്‍ ക്രിസ്ത്യാനികളും, 2.02 ബില്ല്യണ്‍ മുസ്ലീങ്ങളുമാണുള്ളത്. ഫ്യൂവിന്റെ പുതിയ പ്രവചനങ്ങള്‍ പ്രകാരം 2035-ല്‍ മുസ്ലീങ്ങളുടെ എണ്ണം 2.57 ബില്ല്യണിലേക്കും, ക്രിസ്ത്യാനികളുടേത് 2.52 ബില്ല്യണിലേക്കും വര്‍ദ്ധിക്കുമെന്നാണ് കരുതുന്നത്. 

അടുത്ത 40 വര്‍ഷത്തില്‍ യുഎസില്‍ ക്രിസ്ത്യാനികള്‍ ഭൂരിപക്ഷം അല്ലാതായി മാറുമെന്നും ഫ്യൂ റിസേര്‍ച്ച് പ്രവചിക്കുന്നു. നിലവില്‍ യുഎസ് ജനസംഖ്യയിലെ 62% ക്രിസ്ത്യാനികളാണ്. മതമില്ലാത്ത ആളുകളുടെ എണ്ണം വര്‍ദ്ധിക്കുന്നതാണ് ക്രിസ്ത്യാനികളുടെ എണ്ണക്കുറവിലേക്ക് നയിക്കുന്ന മറ്റൊരു കാര്യം. 

അതേസമയം ഹിന്ദുക്കളുടെയും, ജൂതരുടെയും എണ്ണം ആഗോള ജനസംഖ്യയില്‍ കുറയുമെന്നും ഫ്യൂ വ്യക്തമാക്കി. ബുദ്ധിസ്റ്റുകളുടെ എണ്ണത്തിലാണ് ഏറ്റവും വലിയ ഇടിവ് വരിക. 2070 എത്തുമ്പോള്‍ യൂറോപ്പില്‍ ജീവിക്കുന്നവരുടെ എണ്ണത്തില്‍ 17% ഇടിവ് രേഖപ്പെടുത്തുമെന്നാണ് കണക്ക്. ഇതില്‍ ക്രിസ്ത്യാനികളുടെ എണ്ണം കാല്‍ശതമാനം കുറയും. ഇതേ കാലയളവില്‍ യൂറോപ്പിലെ മുസ്ലീം ജനംസഖ്യയുടെ എണ്ണം 6 ശതമാനത്തില്‍ നിന്നും 13 ശതമാനത്തിലേക്ക് ഉയരും. 




കൂടുതല്‍വാര്‍ത്തകള്‍.