CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 8 Minutes 49 Seconds Ago
Breaking Now

ബ്രിട്ടനിലെ ജീവിതത്തെ ഏറ്റവുമധികം ബാധിക്കുന്ന വിഷയങ്ങളില്‍ ആധികാരിക അറിവു പങ്കുവച്ച് വിദഗ്ധര്‍ ; ജിഎംഎ മലയാളി എംപവര്‍മെന്റ് ഫോറം ഒരു മികച്ച അനുഭവമായി മാറി

ബ്രിട്ടനിലെ പ്രമുഖ വ്യക്തികള്‍ ഇവിടത്തെ ജീവിതത്തില്‍ ഏറ്റവുമധികം ബാധിക്കുന്ന വിഷയങ്ങളില്‍ ആധികാരികമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കി.

ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളി അസോസിയേഷനും യുക്മ യൂത്തുമായി ചേര്‍ന്ന് സംഘടിപ്പിച്ച ജിഎംഎ മലയാളി എംപവര്‍മെന്റ് ഫോറം പങ്കെടുത്തവര്‍ക്ക് മികച്ച അനുഭവമായി മാറി. ബ്രിട്ടനിലെ പ്രമുഖ വ്യക്തികള്‍ ഇവിടത്തെ ജീവിതത്തില്‍ ഏറ്റവുമധികം ബാധിക്കുന്ന വിഷയങ്ങളില്‍ ആധികാരികമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കി. 

ജിഎംഎ സെക്രട്ടറി ഷാരോണ്‍ തോമസ് ഏവരേയും സ്വാഗതം ചെയ്തു. പ്രസിഡന്റ് റോബി മേക്കര അധ്യക്ഷത വഹിച്ചു. 

ഹാംഷെയര്‍ കൗണ്‍സിലറും ബേസിങ് സ്റ്റോക്ക് ഡെപ്യൂട്ടി മേയറുമായ സജീഷ് ടോം, ഇമിഗ്രേഷന്‍ സോളിസിറ്ററും കിംഗ്‌സ് തോര്‍പ്പ് കൗണ്‍സിലറുമായ അഡ്വ ദിലീപ് കുമാര്‍, റോയല്‍ കോളജ് ഓഫ് നഴ്‌സിങ് പ്രസിഡന്റ് ബിജോയ് സെബാസ്റ്റിയന്‍, ലീഡിങ് സൈന്റിസ്റ്റും ഇന്നോവേറ്ററുമായ ഡോ ജയകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

ഇന്‍ഫിനിറ്റി മോര്‍ട്ട്‌ഗേജ് ഡയറക്ടര്‍ ജെഗി ജോസഫും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കി. നിരവധി പേര്‍ പരിപാടിയില്‍ പങ്കെടുത്തു.

വിവിധ രാഷ്ട്രീയ കക്ഷികളുടെ ഭാഗമായി യുകെ മലയാളികള്‍ ഉയര്‍ന്നുവരേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് സജീഷ് ടോമും സ്‌കൂള്‍ കോളജ് അഡ്മിഷനും കോഴ്‌സുകളെ കുറിച്ചും ജയകൃഷ്ണനും സംസാരിച്ചു. തൊഴിലിടങ്ങളിലെ സംഘടനാ പ്രവര്‍ത്തനത്തെ കുറിച്ചും ആര്‍സിഎന്‍ അംഗത്വത്തെ കുറിച്ചും ബിജോയ് സെബാസ്റ്റിയന്‍ സംസാരിച്ചു. വില്‍ എഴുതുന്നതിനെ കുറിച്ചും ആതിന്റെ ആവശ്യകതയെ കുറിച്ചും ജെഗി ജോസഫും സംസാരിച്ചു. ഇമിഗ്രേഷന്‍ നിയമങ്ങളെ കുറിച്ച് അഡ്വ ദിലീപ് കുമാറും അറിവുകള്‍ പങ്കുവച്ചു.

സ്‌കൂള്‍ അഡ്മിഷന്‍, മോര്‍ട്ട്‌ഗേജ്, നിയമ മാറ്റങ്ങള്‍ തുടങ്ങി യുകെയില്‍ താമസമാക്കിയവര്‍ക്ക് വേണ്ട അടിസ്ഥാന വിവരങ്ങള്‍ പരിപാടിയില്‍ വിദഗ്ധര്‍ പങ്കുവച്ചു. പങ്കെടുത്തവരുടെ സംശയങ്ങള്‍ക്ക് മറുപടിയും നല്‍കി.




കൂടുതല്‍വാര്‍ത്തകള്‍.